കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കൊടകര: കോളേജില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കൊടകര സഹൃദയ എന്‍ജിനീയറിങ് കോളേജിലെ മൂന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും മൂവാറ്റുപുഴ കല്ലൂര്‍ക്കാട് പണ്ടാരിക്കുന്നേല്‍ ജോസിന്റെ മകനുമായ പോള്‍ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.
പരീക്ഷ എഴുതുന്നതിനിടയ്ക്ക് കുഴഞ്ഞുവീഴാന്‍ പോയ പോളിനെ അധ്യാപകനും വിദ്യാര്‍ഥികളും ചേര്‍ന്ന് താങ്ങുകയായിരുന്നു. ഉടന്‍തന്നെ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുറച്ചുസമയത്തിനുശേഷം മരിച്ചു. കായികതാരമായ പോള്‍ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന കെ.ടി.യു. കായികമേളയില്‍ ജാവലിന്‍, ഡിസ്‌കസ് ത്രോ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തിയിരുന്നു. അമ്മ: റീന. സഹോദരി: ഹെലന്‍.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.
Your comment?