നഗ്‌ന ചിത്രം പകര്‍ത്തി ബ്ലാക്‌മെയിലിങ്; കാറും മൊബൈലും തട്ടിയെടുത്ത കേസില്‍ സിനിമാ സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ അറസ്റ്റില്‍

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി കാറും മൊബൈലും തട്ടിയെടുത്ത കേസില്‍ സിനിമാ സീരിയല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍ അറസ്റ്റില്‍. യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്‌ന ചിത്രമെടുത്തു ബ്ലാക്‌മെയിലിങ്ങിലൂടെ പണവും കാറും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസിലാണ് ജൂലിയും സുഹൃത്തും പിടിയിലായി. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാര്‍ലര്‍ നടത്താനെന്ന പേരില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പ്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പില്‍ ജൂലി ജൂലിയന്‍ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തില്‍ കെ.എസ്.കൃഷ്ണകുമാര്‍ (രഞ്ജിഷ് – 33) എന്നിവരാണ് അറസ്റ്റിലായത്.
വിജയ്യുടെ മെര്‍സല്‍, വി.കെ. പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളില്‍ നായികയുെട മേക്കപ്പ്അപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ജൂലി. മുന്‍നിര നായികമാരുടെ പ്രഫഷനല്‍ ബ്യൂട്ടി ടെക്‌നീഷ്യന്‍ കൂടിയായ ജൂലി ‘ജൂലി ജൂലിയന്‍’ എന്ന പേരില്‍ ബ്യൂട്ടി സ്ഥാപനവും നടത്തുന്നുണ്ട്.
കേസില്‍ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയില്‍പെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗള്‍ഫില്‍ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവര്‍ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേര്‍ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവര്‍ യുവാക്കളെ മര്‍ദിച്ചു. രോഗിയാണെന്നു പറഞ്ഞതിനാല്‍ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനു കാര്യമായി മര്‍ദനമേറ്റില്ല.
ബിസിനസുകാരനെ നഗ്‌നനാക്കി ജൂലിയോടൊപ്പം കട്ടിലില്‍ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാന്‍ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കള്‍ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗള്‍ഫുകാരന്റെ പഴ്‌സില്‍ നിന്നു എടിഎം കാര്‍ഡ് പിടിച്ചു വാങ്ങി. കാറും മൊബൈല്‍ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്.
എടിഎം കാര്‍ഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിന്‍വലിച്ചു. ശേഷിക്കുന്ന തുക പറഞ്ഞ സമയത്തു കിട്ടാതിരുന്നതോടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കള്‍ക്കു വീഡിയോയിലെ രംഗങ്ങള്‍ ജൂലി അയച്ചു കൊടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ എ.അനന്തലാല്‍, എസ്‌ഐ എ.എന്‍.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വൈറ്റിലയിലെ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ് ജൂലിയെ പിടികൂടിയത്.
ജൂലി നല്‍കിയ വിവരത്തെ തുടര്‍ന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികള്‍ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്‌ക്കെടുത്ത വീട്ടില്‍ നിന്നു വീട്ടുപകരണങ്ങള്‍ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയില്‍ ഇവര്‍ വീടു വാടകയ്‌ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നെങ്കിലും പണം കിട്ടിയിട്ടില്ലെന്നു വീട്ടുടമ പറയുന്നു. ഫ്രിജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജൂലി കടത്തിക്കൊണ്ടു പോയതോടെ ഉടമ ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാധനങ്ങള്‍ പിന്നീടു കണ്ടെടുത്തു.
Your comment?