
ഷാര്‍ജ: സ്റ്റഡി ഇന്‍ ഗുജറാത്ത് എന്ന സന്ദേശവുമായുള്ള റോഡ്‌ഷോയുടെ ഭാഗമായി ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭുപേന്ദ്രസിങ് ചുദാസ്മയുടെ നേതൃത്വത്തിലുള്ള സംഘം ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെത്തി.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ബാന്‍ഡ് വാദ്യ സംഘത്തിന്റെ അകമ്പടിയോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി, പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ മന്ത്രിക്കും സംഘത്തിനും ഹൃദ്യമായ സ്വീകരണം നല്‍കി.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഗുജറാത്തിലെ യൂണിവേഴ്‌സിറ്റികളില്‍ നടന്നു വരുന്ന വിവിധ കോഴ്‌സുകളെപ്പറ്റി മന്ത്രി ഭുപേന്ദ്രസിങ്ങും വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഞ്ജു ഷര്‍മ്മ ഐ.എ.എസും വിശദീകരിച്ചു. അസോസിയേഷന്‍ ഭരണസമിതിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇ.പി.ജോണ്‍സണിന്റെ നേതൃത്ത്വത്തിലുള്ള പാനലിനെ അഭിനന്ദിക്കുകയും ചടങ്ങില്‍ വച്ച് മന്ത്രി ഇ.പി.ജോണ്‍സണ് പൂച്ചെണ്ടു സമ്മാനിക്കുകയും ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ മന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു.
Your comment?