കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയില്‍

Editor

ബെയ്ജിങ് :ചൈനയില്‍ പടരുന്ന പുതിയ ഇനം കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ഭര്‍ത്താവ് അഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഡല്‍ഹിയില്‍ വ്യാപാരിയാണ് അഷുമാന്‍.

മഹേശ്വരി നിലവില്‍ ഐസിയുവിലാണ്. വെന്റിലേറ്ററില്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ. ഏതാനും മണിക്കൂര്‍ മഹേശ്വരിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവിന് അനുവാദം നല്‍കിയിട്ടുണ്ട്. മഹേശ്വരി അബോധാവസ്ഥയില്‍ തുടരുകയാണ്. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധയേറ്റ് രണ്ടാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്.

ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറിലേറെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വുഹാനില്‍ മാത്രം പഠിക്കുന്നുണ്ട്. എന്നാല്‍ ചൈനീസ് പുതുവര്‍ഷാഘോഷ അവധിയുടെ ഭാഗമായി ഇവരിലേറെയും ഇന്ത്യയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. വുഹാന്‍, ഷെന്‍സെന്‍ മേഖലകളില്‍ പടരുന്ന ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു ‘സാര്‍സ്’ പരത്തുന്നതിനു തുല്യമായ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ മിസൈലാക്രണം നടത്തി

ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ