
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ഇനി ഒരാഴ്ചത്തെ കാത്തിരിപ്പ് വേണ്ട. മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള ട്രായിയുടെ പുതിയ ഭേദഗതി നിയമം ഡിസംബര്‍ 16 മുതല്‍ നിലവില്‍ വരും.നിലവില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുള്ളത്.
ഇനിമുതല്‍ ഒരേ സര്‍ക്കിളിലുള്ള നെറ്റ് വര്‍ക്കുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ മൂന്ന് ദിവസം കൊണ്ട് സാധിക്കും. മറ്റ് സര്‍ക്കിളുകളിലെ നെറ്റ് വര്‍ക്കുകളിലേക്കാണ് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് എങ്കില്‍ അഞ്ച് ദിവസം മാത്രം മതി. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബലിറ്റി (എംഎന്‍പി)സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിനാണ് ട്രായിയുടെ പുതിയ ഇടപെല്‍.
ഒരു നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിംഗ് കോഡ് (യു.പി.സി) ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.
പുതിയ ഭേദഗതി പ്രകാരം യൂണീക് പോര്‍ട്ടിംഗ് കോഡ് ഉപയോഗിക്കുന്നതിനുള്ളമാനദണ്ഡത്തിലും ഭേദഗതി ഉണ്ട്. പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉപയോഗിക്കുന്നവരില്‍ ബില്‍ അടക്കാത്തവര്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. കണക്ഷന്‍ എടുത്തിട്ട് 90 ദിവസം പൂര്‍ത്തിയാകാത്തവര്‍ക്ക് കോഡ് ലഭിക്കില്ല. ഉടമസ്ഥാവകാശംമാറ്റുന്നതിന് അപേക്ഷ നല്‍കിയവര്‍ക്കും നിയമ നടപടി നേരിടുന്ന നമ്പറുകള്‍ക്കും പുതിയ ഭേദഗതി പ്രകാരം പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.
പോര്‍ട്ടിംഗിന് 6.46.രൂപ ഈടാക്കും.ജമ്മു കശ്മീര്‍, അസം മറ്റു വടക്കുകിഴക്ക് സംസ്ഥാനങ്ങള്‍എന്നിവിടങ്ങളില്‍ യൂണീക് പോര്‍ട്ടിംഗ് കോഡിന്റെ കലാവധി 30 ദിവസമായിക്കും. ഇന്ത്യയിലെ മറ്റിടങ്ങളില്‍ അത് നാല് ദിവസവുമായിരിക്കും.അതിനാല്‍ നാല് ദിവസത്തിനുള്ളില്‍ പോര്‍ട്ടിങ് അപേക്ഷ നല്‍കിയിരിക്കണം.
Your comment?