ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പുണെയിലേക്ക് മടങ്ങി

Editor

കൊച്ചി: സംരക്ഷണം നല്‍കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പുണെയിലേക്ക് മടങ്ങി. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

യുവതി പ്രവേശനത്തിനുള്ള 2018ലെ വിധിയില്‍ സ്റ്റേ ഇല്ലാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. സംരക്ഷണം നല്‍കാനാകില്ലെന്നാണ് പോലീസ് പറയുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.

പ്രതിഷേധം നടത്തുന്നവര്‍ യഥാര്‍ഥ ഭക്തരല്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ്

ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് യാഥാര്‍ഥ്യമായി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015