കോംഗോയില്‍ യാത്രാവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നുവീണു

Editor

ഗോമ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണ് നിരവധി പേര്‍ മരിച്ചു. ഇതുവരെ 24 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഗോമ നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടത്താണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

ഞായറാഴ്ച ഗോമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. 17 യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗോമയില്‍ നിന്ന് 350 കിലോമീറ്റര്‍ ദൂരയുള്ള സ്ഥലത്തേയ്ക്ക് പോകുകയായിരുന്നു സ്വകാര്യ കമ്പനിയായ ബിസി ബീയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമല്ല. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അടുത്തിടെയായി വിമാനപകടങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നിലവാരമില്ലാത്ത വിമാനങ്ങളും അയഞ്ഞ സുരക്ഷാ മാനദണ്ഡങ്ങളുമാണ് അപകടങ്ങള്‍ക്ക് കാരണമായി ആരോപിക്കപ്പെടുന്നത്. സംഭവത്തില്‍ വിമാന കമ്പനിയായ ബിസി ബീ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിസി ബീ ഉള്‍പ്പെടെയുള്ള കോംഗോ വിമാന കമ്പനികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍

മലയാളി ഡ്രൈവറുടെ ആത്മാര്‍ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ