രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ വാഹനത്തിന് തീ പിടിച്ച് വെന്തുമരിച്ചു

അബുദാബി: അബുദാബിയില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ വാഹനത്തിന് തീ പിടിച്ച് വെന്തുമരിച്ചു. മറിനാ ഏരിയയിലായിരുന്നു സംഭവം. ഒന്നര വയസ്സും മൂന്ന് വയസുമുള്ള കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ ഇവരെ ഫോര്‍വീല്‍ ഡ്രൈവ് വാഹനത്തിലിരുത്തി പുറത്തു പോയപ്പോഴായിരുന്നു തീ പിടിച്ചതാണെന്നാണ് പ്രാഥമിക വിവരം. ബെന്‍സിന്റെ ജി ക്ലാസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന്റെ കൃത്യമായ കാരണം അബുദാബി പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദാരുണമായ സംഭവത്തില്‍ അബുദാബി പൊലീസ് ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ വാഹനത്തില്‍ ഇരുത്തി പോകുന്ന രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ റാഷിദി പറഞ്ഞു. കുട്ടികളെ തനിച്ചിരുത്തി പോകുമ്പോള്‍ ഇത്തരത്തിലുള്ള വലിയ അപകടങ്ങള്‍ സംഭവിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Your comment?