
അടൂര്‍ : റവന്യു ടവറിനു സമീപം സ്വകാര്യ ബസ്സ് മറിഞ്ഞ് 2 പേര്‍ തല്‍ക്ഷണം മരിച്ചു. പറക്കോട് നെടുമണ്‍ സ്വദേശികളായ ശ്യാം കുമാര്‍, ശില്പ എന്നീ ദമ്പതികളാണ് മരിച്ചത്. തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് വാങ്ങി വരുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടത്.
ഇന്നലെ മൂന്നരയോടെയായിരുന്നു അപകടം. മാവേലിക്കര നിന്നും അടൂര്‍ വഴി മണ്ണടി പോകുന്ന മോര്‍ണിംഗ് സ്റ്റാര്‍ ബസ്സാണ് (KL 03 N 1094) അപകടത്തില്‍ പെട്ടത്. മാവേലിക്കര നിന്നും വന്ന ബസ്സ് വണ്‍ വേ കയറിയിറങ്ങി എം.സി റോഡിലേക്ക് കടക്കുന്നതിനു തൊട്ടു മുമ്പാണ് മറിഞ്ഞത്. മരിച്ച രണ്ടുപേരും വഴിയാത്രക്കാരാണ്. ഇരുവരെയും ബസ്സിനടിയില്‍ നിന്നും വാഹനം ഉയര്‍ത്തി എടുക്കുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും ബസ്സ് അമിതവേഗത്തിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/adoorvartha/videos/1504118529741952/
Your comment?