
പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഇന്നും (വെള്ളി )(18) നാളെ യും(ശനി) (19) ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തുലാവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലും ജില്ലയിലെ സ്‌കൂളുകളില്‍ ഇന്ന് (18) ഉച്ചയ്ക്ക് 2.30ന് ക്ലാസുകള്‍ അവാസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമൂലം അധ്യയന സമയം നഷ്ടമാകാതിരിക്കുന്നതിന് അതത് സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍ അധ്യയന സമയം ക്രമീകരിക്കണം.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?