ദുബായിലെ ഏറ്റവും വലിയ ഗോള്‍ഡന്‍ ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

Editor

ദുബായ് ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ്‌സിന്റെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ജബല്‍ അലി ഡിഐപി ഒന്നില്‍ ആരംഭിച്ചു. ദുബായിലെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ടൂള്‍സ് ഹൈപ്പര്‍മാര്‍ക്കറ്റാണിത്.

യുഎഇ സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റി അംഗവും ഫുജൈറ ഫ്രീസോണ്‍ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഷരീഫ് അല്‍ അവാദി, ഗോള്‍ഡന്‍ ടൂള്‍സ് എംഡി മുഹമ്മദ് നാമി, ചെയര്‍മാന്‍ മുഹമ്മദ് യൂസഫ് താഹര്‍ അല്‍ കാജാ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്ന് മിഡില്‍ ഈസ്റ്റ് ആഫ്രിക്ക റീട്ടെയ്ല്‍ ഹെഡ് നിസാര്‍ മജീദ് അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് നാസര്‍ സ്‌ക്വയര്‍, ഷെയ്ഖ് സായിദ് റോഡ്, അബുദാബി, ഷാര്‍ജ, അല്‍ഐന്‍ എന്നിവിടങ്ങളിലും ഗോള്‍ഡന്‍ ടൂള്‍സ് ഷോറൂമുകളുണ്ട്.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

താരനും പോയികിട്ടി… മുടികൊഴിച്ചിലും മാറികിട്ടി… മാവേലില്‍ ഹെയര്‍ ഓയില്‍ അടിപൊളി സാധനം… മാവേലില്‍ ആയുര്‍വേദ ഹോസ്പിറ്റലിന്റെ ‘ഹെയര്‍ ഓയില്‍ ‘ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറല്‍..! ഇത് വെറും പരസ്യ വാചകങ്ങളല്ല മറിച്ച് അനുഭവത്തിലൂടെ തെളിഞ്ഞ സത്യമെന്ന് ഉപഭോക്താക്കള്‍

എയര്‍ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സര്‍വീസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ