‘ക്രിയേഷന് ഓഫ് വേള്ഡ് പീസ് അംബാസിഡര്‍ ‘ മിഷനുമായി ഡോ. ബോബി ചെമ്മണൂര്‍

Editor

ലോകസമാധാനദിനത്തോട് അനുബന്ധിച്ച് ചെമ്മണൂര്‍ ഇന്റര്‌നാഷണല് ഗ്രൂപ്പ് ചെയര്മാനും മനുഷ്യസ്‌നേഹിയും യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്റെ വേള്ഡ് പീസ് അംബാസിഡര് അവാര്ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ 1000 ല് പരം വേള്ഡ് പീസ് അംബാസിഡര്മാരെ വാര്‌ത്തെടുക്കാം എന്ന മഹത്തരമായ കര്മ്മത്തിന് തുടക്കം കുറിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വേള്ഡ് പീസ് അംബാസിഡര്മാര് വഴി സമൂഹത്തിലേക്ക് വെളിച്ചം വീശുന്ന മാതൃകാപരമായ നിരവധി പ്രവര്ത്തനങ്ങള് സംഘടിപ്പിച്ചുകൊണ്ട് മുമ്പോട്ട് പോകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ന് യുവതി-യുവാക്കള്ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കള് പോലുള്ള മനുഷ്യനിര്മ്മിതമായ സാമൂഹിക വിപത്തുകളെയും നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന മറ്റ് അതിക്രമങ്ങളെയും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി എതിര്ത്ത് രാജ്യസമാധാനത്തിനും സഹിഷ്ണുതതയ്ക്കും മനുഷ്യത്വത്തിനും പ്രാധാന്യം നല്കുന്ന ഒരു തലമുറയെ വാര്‌ത്തെടുക്കുക എന്നതാണ് ‘ക്രിയേഷന് ഓഫ് വേള്ഡ് പീസ് അംബാസിഡര്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കേരളത്തിലെ വിവിധ വിദ്യാലയങ്ങളി്ല്‍ നിന്നും ക്യാംപസുകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാര്ത്ഥി-വിദ്യാര്ത്ഥിനികള്ക്കിടയില്‍ സമാധാനത്തെക്കുറിച്ചുള്ള ബോധവല്ക്കരണ പരിപാടികളില്‍ നടത്തിയാണ് 1000ല്‍ പരം സമാധാനദൂതന്മാരെ സൃഷ്ടിച്ചെടുക്കുക എന്ന ഈ പദ്ധതി നടപ്പിലാക്കുന്നത് എന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു.
സെപ്റ്റംബര് 21 ന് ലോകസമാധാനദിനത്തില്‍ തുടങ്ങുന്ന ഈ മിഷന് സമാധാനത്തിന്റെ സന്ദേശവാഹകനായ മാഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര് 2 ന് തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്ന ചടങ്ങില്‍ വിവിധപരിപാടികളോടെ സമാപിക്കും. പ്രസ്തുത ചടങ്ങില് കേരളത്തിലെ വിവിധ സ്‌ക്കൂളുകളില് നിന്നും കലാലയങ്ങളില് നിന്നും വേള്ഡ് പീസ് അംബാസിഡര്മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 1000 ല് പരം വിദ്യാര്ത്ഥി-വിദ്യാര്ത്ഥിനികള് സമ്മേളിക്കുകയും സമാധാനത്തിന്റെ പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. ചടങ്ങില്‍ ജീവകാരുണ്യ-സാമൂഹ്യ-രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖവ്യക്തിത്വങ്ങള് പങ്കെടുക്കും.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് വരുമാനം: 8.32 കോടി രൂപ

കോന്നി ഉപതെരഞ്ഞെടുപ്പ്: അഞ്ചാംദിനവും ആരും പത്രിക നല്‍കിയില്ല

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ