ഒരു പോത്തും ഒരു പകലും; ഇടഞ്ഞ പോത്തിനെ മെരുക്കി പോലീസ്.. ‘ഓ ജവഹര്‍ ജനാര്‍ദ്ദ്’ എത്തി മിക്കവാറും പോത്തുമെരുങ്ങും.. വയ്യാടാ പഴയതുപോലെ ഉശിരു കാണില്ല പണ്ടായിരുന്നു: നവ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വൈറലാകുമ്പോള്‍
അടൂര്‍: ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് വയോധികയെ കുത്തിപ്പരുക്കേല്‍പ്പിച്ചും കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചിട്ടും നാട്ടിലാകെ 7 മണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തി. ഒടുവില്‍ കയര്‍കൊണ്ടു കുരുക്കിട്ട് പിടിച്ചു കെട്ടി. ഇന്നലെ രാവിലെ പറക്കോട്ട് നിന്ന് വിരണ്ടോടിയ പോത്തിനെ വൈകിട്ട് 5.30ന് നെടുമണ്‍ കവലയ്ക്കു സമീപത്തുള്ള പറമ്പിലാണ് കൂരുക്കിട്ട് കെട്ടിയത്. അടൂര്‍ കണ്ണങ്കോട് കൊച്ചുവിളയില്‍ അബ്ദുല്ല റാവുത്തറുടെ ഭാര്യ ജമീല ബീവിയെയാണ്(75) കുത്തിപ്പരുക്കേല്‍പ്പിച്ചത്.
ഇവരെ ഗുരുതര പരുക്കുകളോടെ ചായലോട്ടുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കലഞ്ഞൂരില്‍ നിന്ന് പറക്കോട്ട് കൊണ്ടു വന്ന പോത്താണ് മിനി ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ കൊണ്ടുവന്നവരുടെ കൈകളില്‍ നിന്ന് പിടിവിട്ട് ഓടിയത്. പറക്കോട് സര്‍വീസ് സഹകരണ ബാങ്കിനു സമീപത്തു നിന്ന് ഓടിയ പോത്ത് കോട്ടമുകള്‍ ഭാഗത്തു കൂടി വടക്കടത്തുകാവ് റോഡിലൂടെ കോട്ടമുകള്‍ മിനി കവലയില്‍ എത്തിയ അവിടെ കടയ്ക്കരുകില്‍ നിന്ന് ജമീലയെ കുത്തി വീഴ്ത്തിയിട്ട് അറുകാലിക്കലിലേക്ക് പോകുന്ന കനാല്‍ റോഡിലൂടെ ഓടി. ഈ സമയത്ത് റോഡില്‍ ഉണ്ടായിരുന്ന രണ്ടു മൂന്നു പേരെ ഇടിച്ചിട്ടതായും പറയുന്നു.
പോത്തിനെ കൊണ്ടുവന്നവര്‍ പിന്നാലെ ഓടി പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉച്ചയ്ക്ക് 12.30ന് നെടുമണ്‍ പോസ്റ്റ് ഓഫിസിനു സമീപത്ത് വന്ന് കനകഗിരി കളിപ്പറമ്പില്‍ വീടിന്റെ ഗേറ്റ് വഴി അകത്തു കടന്ന് റബര്‍തോട്ടത്തിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിച്ചു. ഈ സമയം കുരുക്കിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. അപ്പോഴേക്കും പഞ്ചായത്ത് അംഗം ശ്രീദേവി ബാലകൃഷ്ണന്‍ വില്ലേജ് ഓഫിസര്‍ ആര്‍. ഹരീന്ദ്രനാഥുമായി ബന്ധപ്പെട്ടതനുസരിച്ച് അടൂരില്‍ നിന്ന് ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. പിന്നീട് പോത്തിനെ കാണാന്‍ നാട്ടുകാരും കൂടി.ഒടുവില്‍ വൈകിട്ട് 5.30നാണ് അവിടെ വന്ന യുവാക്കളാണ് റബര്‍ മരത്തിനു മുകളില്‍ കയറിട്ട് കഴുത്തിലും കാലിലുമായി കുരുക്കിട്ട ശേഷം കെട്ടിയത്.
പിന്നീട് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ.കെ. തോമസ്, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. ഡി. ഷൈന്‍കുമാര്‍, ഡോ. അജിത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പോത്തിനെ ശാന്തനാക്കുന്നതിനുള്ള മയക്കു മരുന്നു നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പോത്തിനെ അലക്ഷ്യമായി കൊണ്ടു വന്നതിനും അപകടമുണ്ടാക്കിയതിനും പോത്തിനോട് ക്രൂരമായി പെറുമാറിയതിനും പോത്തിന്റെ ഉടമസ്ഥനെതിരെ കേസെടുത്തു. ഈ കേസ് തീരും വരെ പോത്തിനെ പാരിപാലിക്കണമെന്നും അതുവരെ കൈമാറാന്‍ പാടില്ലെന്നും വെറ്ററിനറി സംഘം ഉടമസ്ഥന് നിര്‍ദേശവും നല്‍കി.പോത്തിനെ പറക്കോട്ടുള്ള വീട്ടിലെ ആവശ്യത്തിന് കൊണ്ടു വന്നതാണെന്ന് പറയുന്നു.
നവ മാധ്യമ പോസ്റ്റുകള്‍
പോത്തുപിടുത്തം?? കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാം പക്ഷെ കാര്യം അത്ര സുഖകരമായിരുന്നില്ല. രാവിലെ പോത്ത് ഒരു സ്ത്രീയെ കുത്തി പരിക്കേല്‍പ്പിക്കുന്നു. പിന്നീട് നെടുമണ്‍ ഭാഗത്തേക്ക് ഓടി ഒരു വീട്ടില്‍ കയറി .റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ നിന്ന പോത്തിനെ മെരുക്കാന്‍ ശ്രമം. അടുത്തു ചെല്ലുന്നവരെ അക്രമിക്കാന്‍ ശ്രമിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമം ഒന്നും ഫലം കാണുന്നില്ല. അടൂര്‍ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി അവുന്നതു നോക്കി. എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ആളുകളെ നിയന്ത്രിച്ചു നിര്‍ത്തി. ‘അല്ലെങ്കില്‍ സെല്‍ഫി എടുക്കാന്‍ പോയി ചില ആളുകളുടെ വീട്ടില്‍ നീല ടാര്‍പ്പായും കസേരയും നിരന്നേനെ’. സമയം അഞ്ചു മണി അടൂര്‍ ഡി.വൈ.എസ്.പി. ജവഹര്‍ ജനാര്‍ദ്ദ്, സി.ഐ.യു.ബിജു, എസ്.ഐ.പി.എം.ലിബി. എന്നിവര്‍ സ്ഥലത്തെത്തി.
ആളുകള്‍ പതുക്കെ പറഞ്ഞു തുടങ്ങി ‘ഓ ജവഹര്‍ ജനാര്‍ദ്ദ്’ എത്തി മിക്കവാറും പോത്തുമെരുങ്ങും. ചിലര്‍ പറഞ്ഞു വയ്യാടാ പഴയതുപോലെ ഉശിരു കാണില്ല പണ്ടായിരുന്നു എന്ന് പോത്തിനെ കൊണ്ടുവന്ന പത്തനാപുരം കാര്‍. പത്തനാപുരത്ത് പണ്ട് എസ്.ഐ.ആയിരുന്നു ഈ ഡി.വൈ.എസ്.പി. ജവഹര്‍ ജനാര്‍ദ്ദ് ഫോണില്‍ ആരെയോ വിളിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആണ്.
അഗ്‌നിശമന സേനയോട് വലിയ ലൈറ്റ് എത്തിക്കാന്‍ പറഞ്ഞു. ഏനാത്ത്, കൂടല്‍ സ്റ്റേഷനുകളിളെ എസ്.ഐമാരായ ശ്രീജിത്ത്, സേതുനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘത്തെ വിളിപ്പിച്ചു.ഒരു ചെറിയ ആവേശം എല്ലാവരിലും എത്തിയതുപോലെ. പോത്ത് നില്‍ക്കുന്നതിന് അടുത്തായി വേലിയിട്ട മറ്റൊരു പുരയിടത്തില്‍ ഡി.വൈ.എസ്.പി യും എസ്.ഐ.ലിബിയും നിലയുറപ്പിച്ചു.
മരത്തിന് മുകളില്‍ ഇരുന്ന് അന്‍സുവും അപ്പുവും മണിക്കൂറുകളായി കയറില്‍ പോത്തിനെ കുരുക്കാന്‍ ശ്രമിക്കുകയായിരുന്നു.ജവഹര്‍ ജനാര്‍ദ്ദ് നിര്‍ദ്ദേശം നല്‍കി ഒടുവില്‍ പോത്തിന്റെ കാലില്‍ ഒരു കയര്‍ ഉടക്കി. അടുത്ത കയര്‍ തലയില്‍ കുരുക്കി. വീണ്ടും കയര്‍ എത്തിക്കാന്‍ ജവഹര്‍ ആവശ്യപ്പെട്ടു അങ്ങനെ അദ്ദേഹവു കൂടി എത്തി ഇടഞ്ഞ പോത്തിന്റെ തലയില്‍ ധൈര്യത്തോടെ കടന്നു ചെന്ന് പോത്തിനെ മെരുക്കി. അങ്ങനെ പോത്ത് നിലംപൊത്തി??. ആളുകളെ അധികം അടുപ്പിക്കാതെ പോലീസും നോക്കി. അപ്പോള്‍ ആ പത്തനാപുരത്തുകാര്‍ പറയുകയാ ടാ ചുമ്മാതാടാ ജവഹര്‍ ജനാര്‍ദ്ദിന്റെ ഉശിര് എങ്ങും പോയിട്ടില്ല.1999 ല്‍ പത്തനാപുരത്ത് വച്ച് ഇടഞ്ഞ ആന കുന്നിക്കോട് ഭാഗത്തേക്ക് ഓടി. കുന്നിക്കോട് വച്ച് ഇദ്ദേഹം യൂണിഫോം ഊരി വച്ച് വടം എറിഞ്ഞ് ആനയെ മെരുക്കി??. അപ്പോ അവര്‍ വീണ്ടും പറഞ്ഞു അഞ്ചാറു മണിക്കൂര്‍ മിനക്കെട്ട് നില്‍ക്കുവാ കൊതുകുകടിയും കൊണ്ട് ദാ കണ്ടോ പത്ത് മിനുട്ടു കൊണ്ട് കാര്യം നടത്തി. ആനയെ മെരുക്കിയ ജവഹറിന് എന്ത് പോത്ത് .
NB : പിന്നെ മറക്കാന്‍ പറ്റാത്ത ഒരു കാര്യം കയര്‍ മരത്തില്‍ കയറി ഇട്ടത് അന്‍സിലും അപ്പുവും കൂടിയാണ് ഇവര്‍ധീരന്‍മാരാണ് ഒരു ആദരവും അര്‍ഹിക്കുന്നു.
Your comment?