പത്തനംതിട്ട:കുഞ്ഞുകൈകളില്‍ നിറയെ ബാഗുകളും, കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും, പുത്തന്‍ ഉടുപ്പുകളുമായാണ് വെച്ചൂച്ചിറ എണ്ണൂറാം വയല്‍ സിഎംഎസ് എല്‍പി സ്‌കൂളിലെ അന്‍പത് കുട്ടികളും വെച്ചൂച്ചിറ പോളിടെക്‌നിക് കോളജിലെ പത്ത് എന്‍എസ്എസ് വിദ്യാര്‍ഥികളും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു പുല്ലാട്ടിനൊപ്പം കളക്ട്രേറ്റിലെത്തിയത്.
കൈ നിറയെ കളിപ്പാട്ടങ്ങളും ബാഗുകളുമായി നിന്ന കുട്ടികളില്‍ നിന്ന് കുരുന്നു സ്‌നേഹം നിറഞ്ഞ വലിയ സഹായം ജില്ലാകളക്ടര്‍ പി ബി നൂഹ് ഏറ്റുവാങ്ങി.
പ്രളയ ദുരിതം ബാധിച്ച ഉത്തരകേരളത്തിലേക്ക് കുട്ടികള്‍ക്കുള്ള ബാഗുകളും, കളിപ്പാട്ടങ്ങളും വേണമെന്നുള്ള വിവരം അറിഞ്ഞ് സ്വന്തം വീടുകളില്‍ നിന്നും മറ്റു വീടുകളില്‍ നിന്ന് സമാഹരിച്ചുമാണ് കുരുന്നു കരങ്ങള്‍ സഹായവുമായി എത്തിയത്.
സ്വന്തം കുടുക്ക പൊട്ടിച്ചും, ആദ്യ കുര്‍ബാനയ്ക്ക് സമ്മാനമായി ലഭിച്ച പുതിയ വസ്ത്രങ്ങളും, വിനോദയാത്രയ്ക്കായി സ്വരുക്കൂട്ടിയ തുകകളും വലിയ മനസുള്ള ഈ കുരുന്നുകള്‍ മഹാപ്രളയത്തില്‍ കഴിയുന്നവരുടെ സഹായത്തിനായി നല്‍കി.
ആദ്യമായല്ല ഈ സ്‌കൂളില്‍ നിന്ന് സഹായമെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജില്ല അനുഭവിച്ച പ്രളയ ദുരന്തത്തിലും എണ്ണൂറാം വയല്‍ സ്‌കൂള്‍ താങ്ങായിരുന്നു. സ്‌കൂളിന്റെ നേതൃത്വത്തില്‍ ഹരിത കേരളത്തിന്റെ സഹായത്തോടെ ഇരുപത്തിയഞ്ച് ലക്ഷം രൂപയും 1500 ജോഡി യൂണിഫോമും നല്‍കിയിരുന്നു. സമൂഹത്തിനു മാതൃകയായ കുരുന്നുകളെ
സെല്‍ഫി എടുത്തതിനു ശേഷമാണ് കളക്ടര്‍ യാത്രയാക്കിയത്.
Your comment?