
file
പത്തനംതിട്ട:മഹാപ്രളയ വാര്‍ഷിക ദിനത്തില്‍ റാന്നിയില്‍ വെള്ളപ്പൊക്കം. ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ പ്രളയത്തില്‍ പോലും വലിയ തോട്കരകവിഞ്ഞിരുന്നില്ല. ഇന്നലെ വൈകുന്നേരം 5നു തുടങ്ങിയ മഴയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. പമ്പയാറിലും തോടുകളിലും ഇന്നലെ കാല്‍ ഭാഗം മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. റാന്നിയില്‍ ഇപ്പോഴും മഴ തുടരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം തോടുകളിലും പുഴയിലും ഇതേജലനിരപ്പായിരുന്നു. 14നു രാത്രി 11 മണിയോടെയാണ് റാന്നി ടൗണ്‍ മുങ്ങിയത്. കക്കി ഡാമില്‍ ജല നിരപ്പ് 961.34 മീറ്ററായി. 981.46 മീറ്ററാണ് സംഭരണ ശേഷി. പമ്പാ ഡാമില്‍ സംഭരണ ശേഷിയുടെ 50.56% വെള്ളമുണ്ട്. മൂഴിയാറില്‍ 46.36% വെള്ളമുണ്ട്.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?