പത്തനംതിട്ട ജില്ലയില്‍ 69 ക്യാമ്പുകളിലായി 4528 പേര്‍: തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍

Editor

പത്തനംതിട്ട:ജില്ലയിലെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ 4528 പേര്‍ കഴിയുന്നു. കോന്നി ഒഴിച്ച് മറ്റ് എല്ലാ താലൂക്കുകളിലും ക്യാമ്പുകളുണ്ട്. ജില്ലയില്‍ ക്യാമ്പില്‍ കഴിയുന്ന ആകെ കുടുംബങ്ങള്‍ 1281. ആകെ പുരുഷന്മാര്‍ 1701 പേര്‍. ആകെ സ്ത്രീകള്‍ 1898 പേര്‍. ആകെ ആണ്‍കുട്ടികള്‍ 432 പേര്‍. ആകെ പെണ്‍കുട്ടികള്‍ 463 പേര്‍.
തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍, 51 എണ്ണം. ഇവിടെ 3563 പേര്‍ കഴിയുന്നു. തിരുവല്ലയില്‍ ആകെ 976 കുടുംബങ്ങളാണുള്ളത്. 1337 പുരുഷന്മാരും 1495 സ്ത്രീകളും 349 ആണ്‍കുട്ടികളും 382 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
റാന്നി താലൂക്കിലെ ഒരു ക്യാമ്പില്‍ 14 കുടുംബങ്ങളിലെ 36 പേര്‍ കഴിയുന്നു. ഇതില്‍ 10 പുരുഷന്മാരും 17 സ്ത്രീകളും അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ മൂന്ന് കുടുംബങ്ങളിലെ 12 പേര്‍ കഴിയുന്നു. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു. കോഴഞ്ചേരി താലൂക്കിലെ 12 ക്യാമ്പുകളിലായി 200 കുടുംബങ്ങളിലെ 698 പേര്‍ കഴിയുന്നു. ഇതില്‍ ഒരെണ്ണം പ്രൈവറ്റ് ക്യാമ്പാണ്. 268 പുരുഷന്മാരും 321 സ്ത്രീകളും 52 ആണ്‍കുട്ടികളും 57 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. അടൂര്‍ താലൂക്കിലെ നാല് ക്യാമ്പുകളിലായി 88 കുടുംബങ്ങളിലെ 219 പേര്‍ കഴിയുന്നു. 80 പുരുഷന്മാരും 60 സ്ത്രീകളും 25 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ജില്ലയില്‍ മഴക്കെടുതിയില്‍ 69 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. തിരുവല്ല താലൂക്കില്‍ രണ്ടും മല്ലപ്പള്ളിയില്‍ ഒന്നും വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. തിരുവല്ലയില്‍ 20 ഉം, റാന്നിയില്‍ ഒന്‍പതും, മല്ലപ്പള്ളിയില്‍ 18ഉം, കോഞ്ചേരിയില്‍ നാലും, അടൂരില്‍ ഏഴും, കോന്നിയില്‍ 11ഉം വീടുകള്‍ ഭാഗികമായി തകര്‍ന്നു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അഖിലേന്ത്യാ കിസാന്‍ സാഭ അടൂര്‍ മണ്ഡലം ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (13)അവധി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ