അടൂര്‍: പറക്കോട്ട് അനന്തരാമപുരം ചന്തയ്ക്കു സമീപം തെരുവുനായയുടെ കടിയേറ്റ് ഒന്നരവയസുള്ള കുഞ്ഞുഉള്‍പ്പടെ പതിമൂന്ന് പേര്‍ക്ക് പരിക്ക്. ഒരാള്‍ക്ക് അടൂരില്‍ വെച്ചാണ് കടിയേറ്റത്.പറക്കോട് നിരവില്‍ പുത്തന്‍വീട്ടില്‍ ഓമനയമ്മ (57), പുളിവിളയില്‍ ഇന്ദിര (72), ചരുവിളയില്‍ ലീലാമ്മ (64), വയല ഐകാട് കിഴക്കേതില്‍ സത്യഭാമ(37), പറക്കോട് കല്ലേത്ത് പുത്തന്‍വീട്ടില്‍ സലീം(61), പീടികയില്‍ മുഫീദാ ഫാത്തിമ (13), ചരുവിളയില്‍ ശോശാമ്മ (66), കൊച്ചുമകള്‍ എയ്ഞ്ചല്‍ (ഒന്നര), പാറക്കാട് അയ്യത്ത് ബിന്ദു (46), മൂലവിളയില്‍ ഉമയമ്മ (50), കുറ്റിയില്‍ ശ്രീവത്സം രാധാമണി (49), പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാര്‍ (56), കണ്ണംകോട് കൊച്ചയ്യത്ത് നീലകണ്ഠന്‍ (56), ആദിക്കാട്ടുകുളങ്ങര നെടുമാംകുന്ന് വിളയില്‍ അബ്ദുള്‍ അസീസ് (72) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
അബ്ദുള്‍ അസീസിന് അടൂര്‍ ആര്‍.ഡി.ഒ. ഓഫീസിനു സമീപത്തുവെച്ച് പുലര്‍ച്ചെ 4.30-നാണ് നായയുടെ കടിയേറ്റത്. തുടര്‍ന്ന് പറക്കോട് ഭാഗത്തുവെച്ച് 5.30-ന് പാല്‍ വാങ്ങാന്‍ വീടിന്റെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് ശോശാമ്മയെയും ഒന്നരവയസുള്ള കൊച്ചുമകളെയും പട്ടി കടിച്ചത്. പലരുടെയും കൈയിലും കാലിലുമാണ് നായ കടിച്ചത്. പുളിവിളയില്‍ ഇന്ദിരയുടെ മുഖത്ത് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ കടിയേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുഭഗന്‍ പറഞ്ഞു.
Your comment?