പത്തനംതിട്ട:ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ പൊതുമേഖല ഇന്‍ഷുറന്‍സ് വികസനം അനിവാര്യമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ന്യു ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ നൂറാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന വിധത്തില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കഴിയണം. ആധുനികവത്കരണത്തിലൂടെയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ പദ്ധതികള്‍ നടപ്പാക്കിയും ഇന്‍ഷുറന്‍സ് മേഖലയുടെ ശാക്തീകരണത്തിന് വഴി തെളിക്കണമെന്നും എംഎല്‍എ പറഞ്ഞു.
പ്രളയ സമയത്ത് ഇന്‍ഷുറന്‍സിന് ക്ലെയിം ചെയ്തിരുന്ന എല്ലാവര്‍ക്കും ന്യൂ ഇന്‍ഡ്യ അഷ്വറന്‍സ് ആനുകൂല്യങ്ങള്‍ പൂര്‍ണമായും നല്‍കുകയും, ഒപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തതില്‍ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു.
ന്യു ഇന്‍ഡ്യ ഡിവിഷണല്‍ മാനേജര്‍ ബാബു ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവ് പരിഗണിച്ച വീണാ ജോര്‍ജ് എംഎല്‍എ, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉഷാ കുമാരി എന്നിവരെ ആദരിച്ചു.
അസിസ്റ്റന്റ് മാനേജര്‍ കെ സൗമ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് പ്രീതി, എസ് സന്ധ്യ, റിനി തോമസ്, സിഎസ് സാലി തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?