400 വര്‍ഷത്തെ പാരമ്പര്യവുമായി അടൂര്‍ പെരുമന ഹെര്‍ബല്‍സിന്റെ ബ്രഹ്മി കേശലേപ് ഹെയര്‍ ഓയില്‍ വിപണിയിലേക്ക്

Editor

അടൂര്‍:തലവേദനയ്ക്കും,മുടികൊഴിച്ചിലിനും,സന്ധിവേദനയ്ക്കും പരിഹാരമെന്ന നിലയില്‍ ഏറെ ജനശ്രദ്ധ നേടിയ ഗൃഹ വൈദ്യ ഉത്പന്നമായ ബ്രഹ്മി കേശലേപ് ഹെയര്‍ ഓയില്‍ വിപണിയിലെത്തി.മുന്‍പ് ധനകാര്യ വകുപ്പ് മന്ത്രി ശ്രീംടി.എം.തോമസ് ഐസക്ക് ഫേസ് ബുക്കിലൂടെ പരിചയപ്പെടുത്തിയതോടെയാണ് ബ്രഹ്മി കേശലേപ് ശ്രദ്ധയാകര്‍ഷിക്കുന്നത്.400 വര്‍ഷത്തെ പാരമ്പര്യമുള്ള ഔഷധകൂട്ടാണ് ഈ മരുന്നിന്റെ ഉദ്പാദനത്തിനായി ഉപയോഗിക്കുന്നത്.ബ്രഹ്മി,കറ്റാര്‍ വാഴ,നീല അമരി,കാട്ടുതുളസി,വെറ്റില എന്നിങ്ങനെ 18 ഇനം പച്ചമരുന്നുകളുടെ ചാറും തെറ്റി,ചെമ്പരത്തി തുടങ്ങിയ മൂന്നിനം പുഷ്പങ്ങളുടെ സത്തും നെല്ലിക്കയും 8 അങ്ങാടി മരുന്നുകളും അടങ്ങുന്നതാണ് ഈ ഔഷധത്തിന്റെ കൂട്ട്.

ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര കിഴക്കേക്കര തറവാട്ടില്‍ നിന്നാണ് ബ്രഹ്മി കേശലേപ് ഹെയര്‍ ഓയിലിന്റെ പിറവി.കാലങ്ങള്‍ക്ക് മുന്‍പ് മുടങ്ങി പോയിരുന്ന നിര്‍മ്മാണം അടുത്തിടെ പുനരാരംഭിച്ചത് കുടുംബാംഗമായ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.ബി.ഹര്‍ഷകുമാറാണ്.

എസ്.എഫ്.ഐ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസ് വേട്ടയാടിയപ്പോള്‍ അഭയം തേടിയ തറവാട്ടിലെ നിലവറയില്‍ നിന്ന് ലഭിച്ച പഴയ ലിപിയിലുള്ള കുറുപ്പടിയിലൂടെയാണ് ബ്രഹ്മി കേശലേപ് വീണ്ടും പിറവിയെടുത്തത്.സ്വാമി കേശവാനന്ദ സരസ്വതി എന്ന മലയാള ഭാഷാ പണ്ഡിതന്റെ സഹായത്തോടെ കുറുപ്പടിയിലെ വിവരങ്ങള്‍ മനസ്സിലാക്കിയ ഹര്‍ഷകുമാറും മാതാവ് പത്മകുമാരി അമ്മയും ചേര്‍ന്നാണ് ഇപ്പോള്‍ ബ്രഹ്മി കേശലേപ് നിര്‍മ്മിക്കുന്നത്.
പച്ചമരുന്നുകള്‍ തെന്മല,ആര്യങ്കാവ്,പാലരുവി എന്നിവിടങ്ങളിലെ ആദിവാസി വിഭാഗത്തില്‍പെട്ട ആളുകള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചമരുന്നാണ് എണ്ണയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.ആദ്യത്തെ തവണ തയ്യാറാക്കിയ മരുന്ന് ബന്ധുക്കള്‍ക്കും അയല്‍ വാസികള്‍ക്കും നല്‍കി.ഉപയോഗിച്ചവര്‍ക്ക് കൊടിഞ്ഞിയും മുടികൊഴിച്ചിലും ഭേദമായതോടെ മരുന്നിന്റെ ഗുണഫലം പ്രാദേശികമായി ഏറെ പ്രചാരം നേടി.പറഞ്ഞ് കേട്ടെത്തിയ ആളുകളുടെ വരവ് കൂടിയതോടെ നിര്‍മ്മാണവും വര്‍ദ്ധിപ്പിച്ചു എങ്കിലും,ഇത് വരെ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നില്ല.

യാദൃശ്ചികമായി പെരുമന വീട് സന്ദര്‍ശ്ശിച്ച ധനകാര്യവകുപ്പ് മന്ത്രി ഡോ:തോമസ് ഐസക്ക് തന്റെ സഹോദരിക്കായി ബ്രഹ്മി കേശലേപ് വാങ്ങുകയും,ഈ ഗൃഹവൈദ്യത്തിനെ കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തതോടെ ആവശ്യക്കാരേറി.സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകളുടെ അഭ്യര്‍ത്ഥന മാനിച്ച്,പുറത്തിറക്കിയ ബ്രഹ്മി കേശലേപ് ഓയിലിന്റെ ആദ്യവില്‍പ്പന,അടൂരില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ധനകാര്യ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചത്.കടുത്ത തലവേദന,താരന്‍,മുടികൊഴിച്ചില്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക്,ഏറെ ഗുണപ്രദമായ ബ്രഹ്മി കേശലേപ് ഓയിലിന്റെ പ്രാഥമിക വിതരണക്കാര്‍ കൊല്ലം ബെസ്റ്റ് കെയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സൗജന്യ റോള്‍സ് റോയ്സ് ടൂറും താമസവും – ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്സിജന്‍ റിസോര്‍ട്

പൊതുമേഖല ഇന്‍ഷുറന്‍സ് വികസനം അനിവാര്യം : വീണാജോര്‍ജ് എംഎല്‍എ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ