
പത്തനംതിട്ട:ഓണം ബമ്പര്‍ ലോട്ടറിയുടെ ജില്ലാതല വില്‍പ്പന ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി കെ ജേക്കബ് ജില്ലാ കളക്ടറില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി. 300 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ (ഓരോ പരമ്പയിലും ഒന്നു വീതം). മൂന്നാം സമ്മാനം 10 ലക്ഷം, നാലാം സമ്മാനം അഞ്ച് ലക്ഷം. (ഓരോ പരമ്പരയിലും രണ്ട് വീതം). അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപയും അവസാന നാലക്കങ്ങള്‍ക്ക് 5000, 3000, 2000, 1000 രൂപയാണ് സമ്മാനം. നറുക്കെടുപ്പ് സെപ്റ്റംബര്‍ 19ന്. എ.ഡി.എം അലക്സ് പി തോമസ്, ജില്ലാ ലോട്ടറി ഓഫീസര്‍ ബെന്നി ജോര്‍ജ്, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍ ജിജി, ജൂനിയര്‍ സൂപ്രണ്ട് ആര്‍ ജയ്സിംഗ്, അഡ്വ: ജനു മാത്യു, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Your comment?