പത്തനംതിട്ട:വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ച് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ജില്ലയില്‍ ജൂലൈ 19ന് റെഡ് അലര്‍ട്ടും 20നും 21നും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്രമായതോ തീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഡാമുകളില്‍ സംഭരണം കുറവായതിനാല്‍ ഡാം തുറക്കാനുള്ള സാഹചര്യമില്ല. ശക്തമായ മഴയെ തരണം ചെയ്യാനുള്ള മുന്‍കരുതലുകള്‍ എടുക്കണം.
പൊതുജന രക്ഷയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തന്നെ പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്ത അല്ലെങ്കില്‍ താഴ്ന്ന വെള്ളം കേറുന്ന പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവര്‍ ആവശ്യമുള്ള സാഹചര്യത്തില്‍ പ്രദേശിക ഭരണകൂടം അല്ലെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറണം. സഹായങ്ങള്‍ വേണ്ടവര്‍ അധികൃതരുമായി ഉടനെ ബന്ധപ്പെടണം.
എല്ലാ താലൂക്കാഫീസുകളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍: കളക്ടറേറ്റ്-0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല-0469 2601303, കോഴഞ്ചേരി-04682222221, മല്ലപ്പളളി-0469 2682293, അടൂര്‍-04734 224826, റാന്നി-04735 227442, കോന്നി-0468 2240087.
Your comment?