5:32 pm - Monday November 24, 3388

ശബരിമല തീര്‍ഥാടനം: പന്തളത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം: ചിറ്റയം

Editor

പന്തളം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പന്തളത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്തളത്ത് അലോപ്പതി, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കി നല്‍കണം. തീര്‍ഥാടകര്‍ കുഴഞ്ഞു വീഴുമ്പോള്‍ അടിയന്തിരമായി വൈദ്യസഹായം ലഭ്യമാക്കണം.
പന്തളം കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ബസുകള്‍ നേരിട്ട് പമ്പയിലേക്ക് സര്‍വീസ് നടത്തണം. മറ്റ് ഡിപ്പോകളില്‍ പോയ ശേഷം പമ്പയിലേക്ക് പോകുന്ന രീതി മാറ്റണം. പന്തളം മേഖലയിലെ റോഡുകള്‍ നവീകരിക്കണം. പന്തളത്തു നിന്നും പത്തനംതിട്ടയിലേക്കുള്ള പാതയിലെ ഓടകള്‍ക്ക് മേല്‍മൂടി സ്ഥാപിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്യുന്നതിന് വകുപ്പുകള്‍ ശ്രദ്ധ പുലര്‍ത്തണം. പന്തളത്ത് കുളിക്കടവുകളിലെ ബാരിക്കേട് തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പു തന്നെ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; ജൂലൈ 19ന് റെഡ് അലര്‍ട്ട്

പ്രളയത്തെ അതിജീവിച്ച് പ്രിയയും കുടുംബവും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ