പത്തനംതിട്ട :കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ, ഉരുള്‍പൊട്ടലിലോ വീട് പൂര്‍ണമായോ, ഭാഗികമായോ ( 15 ശതമാനം മുതല്‍ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് പ്രത്യുത്ഥാനം പദ്ധതിയിലൂടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 25,000 രൂപ അധിക ധനസഹായം നല്‍കും. മുന്‍ഗണനാക്രമം അനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് ആകെ 7300 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 1100 പേര്‍ക്കും സഹായം ലഭിക്കും. പത്തനംതിട്ടയ്ക്കു പുറമേ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകള്‍ പദ്ധതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗങ്ങള്‍:
കാന്‍സര്‍ രോഗികള്‍ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങള്‍. ഡയാലിസിസ് രോഗികള്‍ ഉള്ള പ്രളയം ബാധിച്ച കുടുംബങ്ങള്‍. കിടപ്പു രോഗികളും മാനസികശേഷി പരിമിതരുമായ ഭിന്നശേഷിക്കാര്‍ ഉള്ള പ്രളയബാധിത കുടുംബങ്ങള്‍. വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുള്ളതും, എല്ലാ കുട്ടികളും 18 വയസിനു താഴെയും ആയിരിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍(ആദ്യവിഭാഗത്തിനു കീഴില്‍ വരുന്ന അപേക്ഷകരെ പരിഗണിച്ചതിനു ശേഷം മാത്രമായിരിക്കും താഴെയുള്ള വിഭാഗത്തില്‍ പെട്ടവരെ പരിഗണിക്കുക).
കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ തയാറാക്കിയ നാശനഷ്ടം സംഭവിച്ച വീടുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കണം. വീടുകളുടെ നാശനഷ്ടങ്ങളുടെ അംഗീകരിച്ച തോത് 15 ശതമാനം മുതല്‍ 100 ശതമാനം വരെ. ഒരു കുടുംബത്തില്‍ നിന്ന് ഒരു അപേക്ഷ മാത്രമേ അനുവദിക്കു. 25,000 രൂപയാണ് പദ്ധതിയിലൂടെ അപേക്ഷകന് ലഭിക്കുക. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പ്രദേശത്തെ അംഗന്‍വാടി വര്‍ക്കറെ ഏല്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
നല്‍കേണ്ട രേഖകള്‍:
കാന്‍സര്‍രോഗികള്‍ ഉള്ള പ്രളയബാധിത കുടുംബങ്ങള്‍- സര്‍ക്കാര്‍ ആശുപത്രിയില്‍ / അംഗീകൃത ആരോഗ്യ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്(2017 ഓഗസ്റ്റ് മുതല്‍ 2018 ഓഗസ്റ്റ് മാസത്തിനുള്ളിലുള്ള രേഖകള്‍ മാത്രം.)
ഡയാലിസിസ് രോഗികള്‍ ഉള്ള പ്രളയബാധിത കുടുംബങ്ങള്‍- സര്‍ക്കാര്‍ ആശുപത്രിയില്‍/അംഗീകൃത ആരോഗ്യ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
(2017 ഓഗസ്റ്റ് മുതല്‍ 2018 ഓഗസ്റ്റ് മാസത്തിനുള്ളിലുള്ള രേഖകള്‍ മാത്രം).
മാനസിക ശേഷി പരിമിതരായവരും, ഇവര്‍ കിടപ്പ് രോഗികളുമായ ഭിന്നശേഷിക്കാര്‍ ഉള്ള പ്രളയബാധിത കുടുംബങ്ങള്‍- മെഡിക്കല്‍ ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റും ഇവര്‍ കിടപ്പു രോഗിയാണെന്നുള്ള രജിസ്ട്രേഡ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും.
വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുള്ളതും എല്ലാ കുട്ടികളും 18 വയസിനു താഴെയും ആയിരിക്കുന്ന പ്രളയ ബാധിത കുടുംബങ്ങള്‍- വില്ലേജ് ഓഫീസര്‍ നല്‍കുന്ന വിധവ പുനര്‍വിവാഹിത ആയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും, ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും(2018 ഓഗസ്റ്റ് 31ന് മുന്‍പുള്ളത്). കുട്ടികള്‍ക്ക് പ്രായം തെളിയിക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ്/ആധാര്‍ കാര്‍ഡ്.
അപേക്ഷകളും മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്ന സ്ഥലം:
പഞ്ചായത്ത്/ നഗരസഭ ഓഫീസ്
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെബ്സൈറ്റ്
www.sdma.kerala.gov.in
തദ്ദേശസ്വയംഭരണ വകുപ്പ് വെബ്സൈറ്റ്
www.lsgkerala.gov.in/
സാമൂഹിക നീതി വെബ്സൈറ്റ്
www.sjd.kerala.gov.in
ജില്ലാ ഭരണകൂടം വെബ്സൈറ്റ്
https://pathanamthitta.nic.in/
Your comment?