സമൂഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് പോലീസാണെന്ന് : മന്ത്രി സി.രവീന്ദ്രനാഥ്
അടൂര്‍: സമൂഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നത് പോലീസാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്.പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുപ്പതാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയുടെ ചിന്തയെ ഉണര്‍ത്തുന്നതിലൂടെ സമൂഹത്തില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയും. വായന എന്നത് വളര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും വായന മരിക്കുമ്പോള്‍ വളര്‍ച്ച മുരടിക്കും.പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നിയന്ത്രിക്കുന്നത് മാത്രമല്ല സമാധനമുള്ള സമൂഹത്തെ സൃഷ്ടിക്കാനും പോലീസിനേ കഴിയുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് റൂമില്‍ ഒരു ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്.നൂ അമാന്‍ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.കെ.അനന്തഗോപന്‍, ഡിവൈസ് പിമാരായ ആര്‍.സുധാകരന്‍ പിള്ള, ജെ.ഉമേഷ്, കെ.സജീവ്, ആംഡ് ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് വി.സുരേഷ് ബാബു, പോലീസ് വെല്‍ഫയര്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് തോമസ് ജോണ്‍, അസോസിയേഷന്‍ ഭാരവാഹികളായ സി.ആര്‍.ബിജു, ഔസേപ്പ്, ജി.ജയചന്ദ്രന്‍ ,ജി.രാജു, കെ.എസ്.അജി, ഇ.നിസാമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐപിഎസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.നൂ അമാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് എസ്.ശിവ പ്രസാദ്, ഡിവൈഎസ്പിമാരായ ആര്‍.ജോസ്, ജവഹര്‍ ജനാര്‍ദ്ദ് ,പ്രദീപ് കുമാര്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി.കെ.പ്രിഥ്വിരാജ്, അസോസിയേഷന്‍ ഭാരവാഹികളായ കെ.എസ്.അജി, സി.മധു, സി.കെ.ഹരികുമാര്‍ എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.സംഘടനാ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി സി.ആര്‍.ബിജുവും, പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി ജി.ജയചന്ദ്രനും, പ്രമേയം ജോയിന്റ് സെക്രട്ടറി എം.കെ.അശോകനും അവതരിപ്പിച്ചു.
Your comment?