അടൂര്‍:ജീവിതത്തിന്റെ തിരിനാളമാണ് വായനയെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ . വായന പക്ഷാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം അടൂര്‍ ഗവ. ബോയ്സ് എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയില്ലെങ്കില്‍ ഒരു വ്യക്തിയുടെ തലച്ചോറും ഹൃദയവും മനസും ശൂന്യമായി മാറും. വായനയിലൂടെ മനസില്‍ ലഭിക്കുന്ന നിറഞ്ഞ വെളിച്ചമാണ് നമുക്ക് വേണ്ടത്. നല്ല സമൂഹസൃഷ്ടിയില്‍ ഒരു വ്യക്തി പങ്കാളിയാകുന്നതിന് നല്ല വായനയും നല്ല സുഹൃത്തുക്കളും ഉണ്ടാകണം. പുസ്തകങ്ങളും സുഹൃത്തുക്കളെയും തെരഞ്ഞെടുക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ ശ്രമിക്കണം. അറിവുണ്ടായിട്ടും തെറ്റുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയില്ലെന്നും എംഎല്‍എ പറഞ്ഞു. സാഹിത്യകാരന്‍ ബെന്യാമിനെ എംഎല്‍എ ആദരിച്ചു. വായനപക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് എംഎല്‍എ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നല്ല മനുഷ്യരായി തീരാനുള്ള അവസരമാണ് വായന മാറ്റിവച്ചാല്‍ ഇല്ലാതാക്കുന്നതെന്ന് ആദരവ് ഏറ്റുവാങ്ങി സംസാരിച്ച ബെന്യാമിന്‍ പറഞ്ഞു. ഒരു മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് നാലു കാര്യങ്ങള്‍ ആവശ്യമാണ്. ഒന്ന് ശാരീരികമായ വളര്‍ച്ച. രണ്ട് ബൗദ്ധികമായ വളര്‍ച്ച. മൂന്ന് മാനസികമായ വളര്‍ച്ച. നാല് ആത്മീയമായ വളര്‍ച്ച. മാനസികമായ വളര്‍ച്ച നേടാന്‍ കഴിയാത്തതു കൊണ്ടാണ് സമൂഹത്തില്‍ കുറ്റകൃത്യങ്ങളും തെറ്റുകളും വര്‍ധിച്ചു വരുന്നത്. വായനയെ ഇഷ്ടപ്പെട്ട് ജീവിത ദിനചര്യയുടെ ഭാഗമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗവും മുന്‍ എംഎല്‍എയുമായ ആര്‍. ഉണ്ണിക്കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ, പഞ്ചായത്ത്, വിവര പൊതുജനസമ്പര്‍ക്ക വകുപ്പുകള്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാമിഷന്‍, എസ്എസ്‌കെ, കുടുംബശ്രീ, ഐടി മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു പക്ഷാചരണം.
ഐവിദാസ് അനുസ്മരണ പ്രഭാഷണം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.റ്റികെജി നായര്‍ നിര്‍വഹിച്ചു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്തംഗം റ്റി. മുരുകേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാ ഷാജി, ഗ്രാമപഞ്ചായത്തംഗം കുഞ്ഞുമോള്‍ കൊച്ചുപാപ്പി, അടൂര്‍ എഇഒ ബി. വിജയലക്ഷ്മി, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, സിഎന്‍ആര്‍ഐ ജില്ലാ പ്രസിഡന്റ് അമീര്‍ജാന്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി സി.കെ. നസീര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. മീരാസാഹിബ്, അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം മുണ്ടപ്പള്ളി തോമസ്, അടൂര്‍ ബിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എ. നജിമുന്നീസ, ഹെഡ്മിസ്ട്രസ് കെ.മിനി, പിടിഎ പ്രസിഡന്റ് കെ. ഹരിപ്രസാദ്, സ്റ്റാഫ് സെക്രട്ടറിമാരായ ഡോ.എം. ഷെബീര്‍, ബി. ഹരീഷ് കുമാര്‍, സീനിയര്‍ അധ്യാപകന്‍ പി.ആര്‍ ഗിരീഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജി. രവീന്ദ്രകുറുപ്പ്, അധ്യാപികമാരായ പി. അമ്പിളി, കണിമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Your comment?