തെങ്ങമം: കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തെങ്ങമം റൂറല്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭം വര്‍ധിപ്പിക്കുക എന്ന ലഘുവായ ലക്ഷ്യത്തിനു പകരം സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും സാമൂഹിക സേവനവുമാണ് ലക്ഷ്യം. സാംസ്‌കാരിക സമൂഹമാണ് കേരളത്തെ എന്നും ഒന്നാമതാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തെങ്ങമത്തെ കര്‍ഷക തൊഴിലാളികളുടേയും കുടുംബശ്രീ പ്രവര്‍ത്തകരുടേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് തെങ്ങമം റൂറല്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രവര്‍ത്തിക്കുകയെന്നും കേരളത്തിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗമായ പി ബി ഹര്‍ഷകുമാര്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ് ആദ്യ വായ്പാ വിതരണം നടത്തി. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, തെങ്ങമം റൂറല്‍ ഫാര്‍മേഴ്സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ രവിദേവന്‍ പിള്ള, സംഘാടക സമിതി ചെയര്‍മാന്‍ സി ആര്‍ ദിന്‍ രാജ്, കണ്‍വീനര്‍ എന്‍. രാമചന്ദ്രന്‍, അടൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എച്ച് അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Your comment?