തിരുവല്ല:സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി ചേര്‍ന്ന് ഭൂരഹിതര്‍ക്കായി നിര്‍മിക്കുന്ന 2000 ഫ്ളാറ്റുകളുടെ നിര്‍മാണ പ്രക്രിയയില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ പങ്കാളികളാകുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരള ബാങ്ക് നിലവില്‍ വരുന്നതോടെ ബാങ്കിംഗ് മേഖലയിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കും. 26000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമങ്ങളെ സംഘടിതമായി അതിജീവിച്ചിട്ടുണ്ട്. അര ലക്ഷം കോടിയിലധികം നിക്ഷേപം കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സമാഹരിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. ഇതര ബാങ്കിംഗ് മേഖലയോട് കിടപിടിക്കുന്ന ആധുനിക സര്‍വീസുകള്‍ സഹകരണ മേഖലയിലും നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മാത്യു ടി തോമസ് എംഎല്‍എ കോണ്‍ഫറന്‍സ് ഹാളിന്റെയും വീണാ ജോര്‍ജ് എംഎല്‍എ സേഫ്ഡിപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍ അധ്യക്ഷനായി. ബാങ്ക് വൈസ് ചെയര്‍മാന്‍ ജി രാജശേഖരന്‍ നായര്‍, സിഇഒ ഷീലാ നാരായണന്‍, കെ വി വര്‍ഗീസ്, അഡ്വ.സതീശ് ചാത്തങ്കരി, ജി അജയകുമാര്‍, കെ ജയവര്‍മ്മ, ഉമ്മന്‍ അലക്സാണ്ടര്‍, പി എസ് ലാലന്‍, ജോസഫ് തോമസ്, എന്‍. ഗോപാലകൃഷ്ണന്‍, ആര്‍ പ്രവീണ്‍, വര്‍ഗീസ് മാമന്‍, ജിജി വട്ടശേരില്‍, റജി കുരുവിള, റെയ്ന ജോര്‍ജ്, കെ കെ ചെല്ലപ്പന്‍, എം പി ഗോപാല കൃഷ്ണന്‍, സി കെ പൊന്നപ്പന്‍, ക്ലാരമ്മ കൊച്ചിപ്പന്‍മാപ്പിള, പുഷ്പമ്മ മോഹനന്‍, പി രവീന്ദ്രനാഥ്, കെ കൃഷ്ണന്‍കുട്ടി നായര്‍, ഒ ആര്‍ ചന്ദ്രശേഖരന്‍ നായര്‍, കെ ആര്‍ കെ നായര്‍, പ്രമോദ് ഇളമണ്‍ എന്നിവര്‍ സംസാരിച്ചു.
Your comment?