മണ്ണടി: പുതുമുഖം അണിഞ്ഞ് ചരിത്രാന്വേഷികളെയും കാണികളെയും കാത്തിരിക്കുന്ന ചരിത്ര മ്യൂസിയം ഉള്‍പ്പെടുന്ന മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം. പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതുമോടി അണിഞ്ഞെങ്കിലും ഭരണ നിര്‍വഹണത്തിലെ സ്വതന്ത്ര പദവി വരെ ജില്ലയിലെ ഏക ചരിത്ര മ്യൂസിയത്തിന് അന്യം.
പുരാവസ്തു വകുപ്പിന്റെ കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയത്തേക്കാള്‍ ഘടനാപരമായി വലിയ നിലയിലെത്തിയിരിക്കുകയാണ് മണ്ണടി മ്യൂസിയം. എന്നാല്‍ ജീവനക്കാരുടെ വിന്യാസവും മറ്റു ഭരണ നിര്‍വഹണവും തമ്പുരാന്‍ മ്യൂസിയത്തിനു കീഴിലാണ്. അവിടുത്തെ മ്യുസിയം അസിസ്റ്റന്റ് മണ്ണടിയിലെ അധിക ചുമതലയും വഹിക്കുന്നു.
പത്തനംതിട്ട കവിയൂര്‍ ഗുഹാക്ഷേത്രവും മണ്ണടിയുടെ കീഴിലാണ്. കൂടാതെ പുനലൂര്‍ തൂക്കുപാലം, കുണ്ടറ വിളംബര സ്മാരകം എന്നിവയും ഒരു അസിസ്റ്റന്റിന്റെ കീഴിലാണ്. മണ്ണടിയില്‍ ഗൈഡ്, പൂന്തോട്ടം സൂക്ഷിപ്പുകാരന്‍ എന്നിവരും 5 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. മ്യൂസിയത്തിന്റെ വികസനത്തിനും ജീവനക്കാരുടെ സൗകര്യാര്‍ഥവും സ്വതന്ത്ര ഭരണ ചുമതല നല്‍കണമെന്ന ആവശ്യം ശക്തമാണ്.
രാജഭരണകാലത്ത് രാജ്യദ്രോഹ കുറ്റത്തിനും ജാതി വ്യവസ്ഥയുടെ ലംഘനത്തിനും ശിക്ഷ നല്‍കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പു ചട്ടക്കൂടാണ് ചിത്രവധക്കൂട്.കുറ്റവാളിയെ മനുഷ്യ രൂപത്തിലുള്ള ഇരുമ്പു ചട്ടക്കൂടിനുള്ളിലാക്കി മരക്കൊമ്പില്‍ കെട്ടിത്തൂക്കും. ഇഞ്ചിഞ്ചായി കൊല്ലുന്ന ഈ ശിക്ഷ രീതി പ്രാകൃതമായിരുന്നു.1880 ല്‍ ബ്രിട്ടീഷുകാരുടെ സമര്‍ദത്തെ തുടര്‍ന്ന് ആയില്യം തിരുനാള്‍ ഈ ശിക്ഷാരീതി നിര്‍ത്തലാക്കിയതായും പറയപ്പെടുന്നു.
Your comment?