അടൂരിലെ പവിത്ര ആയുര്‍വേദ നഴ്സിങ് പരിശീലന കേന്ദ്രത്തില്‍ നിന്ന് മൂന്നു വിദ്യാര്‍ത്ഥിനികളെ കാണാനില്ല; മൂവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്
അടൂര്‍: അടൂരിലെ പവിത്ര ആയുര്‍വേദ നഴ്സിങ് പരിശീലന കേന്ദ്രത്തില്‍ നിന്ന് മൂന്നു യുവതികളെ കാണാനില്ലെന്ന് പരാതി. ഇന്നലെ മുതല്‍ യുവതികളെ കാണാനില്ലെന്ന് കാട്ടി സ്ഥാപനം അധികൃതര്‍ നല്‍കിയ പരാതിയിന്മേല്‍ രാത്രി തന്നെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുമ്‌ബൊന്നും കിട്ടിയില്ല. മൂവരുടെയും മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.
അടൂര്‍ പവിത്ര ആയുര്‍വേദ നഴ്്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോര്‍ജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായിരിക്കുന്നത്. സ്ഥാപനം തന്നെ ഏര്‍പ്പെടുത്തിയ ഹോസ്റ്റലിലാണ് മൂന്നു പേരും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാനില്ലെന്ന് അടൂര്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി കിട്ടുന്നത്.
ഉടന്‍ തന്നെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണത്തിനാണ് പൊലീസ് ശ്രമിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ ആയി ഇവരുടെ ഫോണ്‍ സ്വിച്ച്ഡ്് ഓഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂവരും ഉറ്റ ചങ്ങാതിരിമാരാണെന്നും സൂചനയുണ്ട്. ഇവരുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഇന്‍സ്പെക്ടര്‍ എസ് സുധിലാലിനാണ് അന്വേഷണ ചുമതല.
യുവതികളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരുടെ ബന്ധു വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. മൂവര്‍ക്കും ചില അടുത്ത സുഹൃദ്ബന്ധങ്ങള്‍ ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിയോടെ നേഴ്സിങ്ങ് ഹോമിന് മുന്നിലെ സ്റ്റേഷനറി കടയില്‍ നിന്നും പെന്‍സില്‍ വാങ്ങിയ ശേഷം അതുവഴി വന്ന ഓട്ടോറിക്ഷയില്‍ കയറി പോകുന്നത് കണ്ടവരുണ്ട്. പിന്നീട് മൂവരെയും കാണാതാവുകയായിരുന്നു. സ്ഥാപനം അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിന്‍ പൊലീസ് മൊബൈല്‍ നമ്പര്‍ കോന്ദ്രീകരിച്ച് അന്വേഷണം നടത്തി.
വ്യാഴാഴ്ച വൈകുന്നേരം ഇവരുടെ ഫോണുകള്‍ ചെങ്ങന്നുര്‍ ടവറിന്റെ പരിധിയിലുണ്ടായിരുന്നതായി കണ്ടെത്തി. എന്നാല്‍ പിന്നീട് മൊബൈലുകള്‍ സ്വിച്ച് ഓഫ് ആയതോടെ മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നിലച്ചു. ഇവരുടെ ആണ്‍ സുഹ്യത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
Your comment?