
അടൂര്‍:നിപ്പ രോഗത്തെ പ്രതിരോധിക്കുന്നതിന് ജില്ലയിലെ ആരോഗ്യസംവിധാനം പൂര്‍ണ സജ്ജമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. പുഷ്പഗിരി മെഡിക്കല്‍ കോളജ്, ബിലീവേഴ്സ് മെഡിക്കല്‍ കോളജ്, കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, തിരുവല്ല, റാന്നി, കോന്നി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു.
ആശുപത്രികളിലെ സ്വീപ്പര്‍മാര്‍ മുതല്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കുമുള്ള പ്രത്യേക പരിശീലനം ഇന്ന്(5) പൂര്‍ത്തിയാകും. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക പനി ഒപികള്‍ പ്രവര്‍ത്തിപ്പിക്കും. വ്യക്തിഗത സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പനി സര്‍വേ ശക്തിപ്പെടുത്തിയിട്ടുണ്ട്. പനി ലക്ഷണങ്ങളുള്ള ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍: 04682- 222642, 7593864224, 9946761540.
Your comment?