കുടിവെള്ളമില്ലെന്ന് പരാതിപ്പെട്ടാല്‍ ‘കിളിപോകുന്ന തെറിവിളിക്കുമെന്ന്’ അടൂര്‍ ജല അഥോറിറ്റി
അടൂര്‍: അടൂര്‍ ജല അഥോറിറ്റിയുടെ പരിധിയില്‍പ്പെട്ട കടമ്പനാട് ആണ് സംഭവം. മോതിരച്ചുള്ളിമലയില്‍ നിന്നുള്ള വിതരണശൃംഖലയുടെ വാല്‍വ് കഴിഞ്ഞ നാല് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ വിവരം തെരെക്കാന്‍ ചില ഉപഭോക്താക്കള്‍ അടൂര്‍ വാട്ടര്‍ അഥോറിറ്റിയില്‍ ബന്ധപ്പെട്ടിരിന്നു. അവിടെനിന്നും ലഭിച്ച മറുപടി ഇങ്ങനെയായിരുന്നു, ‘കടമ്പനാട് പദ്ധതിപ്രകാരം ആഴ്ചയില്‍ രണ്ട് ദിവസംമാത്രമാണ് വെള്ളമുള്ളത്, അതില്‍ കൂടുതലായി വെള്ളം ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഭാഗ്യം വേണമത്രെ’. ഇതുകേട്ട ചിലര്‍ പത്തനംതിട്ടയിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ വിവരം അറിയിച്ചു. തുടര്‍ന്ന് പത്തനംതിട്ടയില്‍നിന്ന് അടൂരിലെ എ. ഇയോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അടൂരില്‍ നിന്നുള്ള മറുപടി ഇങ്ങനെയായിരുന്നു, ‘കടമ്പനാട്ട് എല്ലാ ദിവസവും വെള്ളമുണ്ട്. ചിലര്‍ വ്യാജപരാതി നല്‍കിയതായിരിക്കും’ . ഇങ്ങനെ മറുപടി ലഭിച്ച പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അടൂര്‍ എ.ഇ നല്‍കിയ മറുപടി വ്യാജമാണെന്ന് മനസ്സിലാക്കി വീണ്ടും വിശദീകരണം ആവശ്യപ്പെടുകയായിരുന്നു, തുടര്‍ന്ന് കിളിപോയ അടൂരിലെ എ . ഇ. പരാതിക്കാരനെ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയാണുണ്ടായതത്രെ!. കടമ്പനാട് കുടിവെള്ളപദ്ധതിയുടെ മിക്കസ്ഥലങ്ങളിലും ദിവസങ്ങളായി വെള്ളം ലഭിച്ചിട്ട്. നെല്ലിമുകള്‍, മുണ്ടപ്പള്ളി, ചക്കൂര്‍ച്ചിറ, പാലത്തുണ്ടില്‍ഭാഗം, വെള്ളിശ്ശേരിപടി എന്നിവിടങ്ങളിലെ കിണറുകളും മറ്റ് ജലസ്രോതസ്സുകളും വറ്റിവരണ്ട നിലയിലാണ്. ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴാണ് അടൂര്‍ ജല അഥോറിറ്റി എ. ഇയുടെ ‘ കിളിപോകുന്ന ‘ സംസാരം.
Your comment?