അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസ് ലഭിച്ചത് പ്ലസ് വണ്ണിന്റെത് പരീക്ഷ പൂര്‍ണ്ണമായി എഴുതാനായില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി, സംഭവം രഹസ്യമാക്കാന്‍ ഡ്യൂട്ടി അദ്ധ്യാപികയുടെയും പ്രിന്‍സിപ്പലിന്റെയും ശ്രമം!
അടൂര്‍: അടൂര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിന്റെ ഉത്തരക്കടലാസ് മാറിയതിനാല്‍ പരീക്ഷപൂര്‍ണമായി എഴുതാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ നടന്ന കണക്ക് പരീക്ഷ എഴുതാന്‍
നല്‍കിയ അഡീഷണല്‍ പേപ്പറുകളാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാറിപ്പോയതത്രെ!. ഇവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസ് പ്ലസ് വണ്ണിന്റേതെന്ന് അറിയാതെ കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതിത്തുടങ്ങി. വൈകി ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി അദ്ധ്യാപികയെ വിവരം ധരിപ്പിച്ചു. ഉടന്‍ തന്നെ പ്ലസ്ടുവിന്റെ പേപ്പര്‍ നല്‍കി ഇതിലേക്ക് ഉത്തരങ്ങള്‍ മാറ്റിയെഴുതാന്‍ അദ്ധ്യാപിക ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. പരീക്ഷാ സമയം കഴിഞ്ഞതിനാല്‍ 24 മാര്‍ക്കിന്റെ ഉത്തരം എഴുതാനായില്ലെന്ന് കടമ്പനാട് സ്വദേശിയായ വിദ്യാര്‍ത്ഥി പറയുന്നു. സമയക്കുറവുമൂലം എല്ലാ ഉത്തരവും എഴുതാനായില്ലെന്നത് വിദ്യാര്‍ഥികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഡ്യൂട്ടി അദ്ധ്യാപികയും സ്‌കൂള്‍ പ്രിന്‍സിപ്പലും പറയുന്നത്. നാലുമണിയോടെയാണ് സ്‌കൂളില്‍ പരാതി നല്‍കിയത്.
Your comment?