രണ്ടുമണിക്കൂറിലേറെ ടിവി കാണുന്നത് :സ്വഭാവ രൂപീകരണതത്തെ ബാധിക്കുമെന്ന്;കുട്ടികള്‍ സ്മാര്‍ട്ട്ഫോണും ടാബ്ലറ്റും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലം ഇതുതന്നെ
കുട്ടികള്‍ ടിവിയിലെ കാര്‍ട്ടൂണും മറ്റും കണ്ടോട്ടെ എന്നുവിചാരിക്കുന്നവരാകും രക്ഷിതാക്കളില്‍ പലരും. എന്നാല്‍, ദിവസം രണ്ടുമണിക്കൂറിലേറെ ടിവി കാണുന്നത് കുട്ടികളുടെ സ്വഭാവ രൂപീകരണതത്തെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം പലതരം അസുഖങ്ങള്‍ക്കും അത് കാരണമാകും. അഞ്ചുവയസ്സില്‍ത്താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട്ഫോണും ടാബ്ലറ്റും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലം ഇതുതന്നെ.
അഞ്ചുവയസ്സില്‍ത്താഴെ പ്രായമുള്ള കുട്ടികള്‍ കൂടുതല്‍ നേരം ടിവി കാണുന്നതും സ്മാര്‍ട്ട്ഫോണുകളില്‍ സമയം ചെലവിടുന്നതും അവരെ ഗുരുതരമായ ഘട്ടത്തിലെത്തിക്കുമെന്നാണ് പുതിയ ഗവേഷണഫലം സൂചിപ്പിക്കുന്നത്. ഇത്തരം കുട്ടികള്‍ അഞ്ചുവയസ്സാകുമ്പോഴേക്കും അവരുടെ സ്വഭാവം കൂടുതല്‍ മോശമായിട്ടുണ്ടാകും. പലതരം അസുഖങ്ങളും അവരെ ബാധിക്കും. അറ്റെന്‍ഷന്‍ ഡെഫിസിറ്റ്/ ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) ബാധിക്കാനുള്ള സാധ്യത ഇത്തരത്തിലുള്ള കുട്ടികളില്‍ കൂടുമെന്നും ഗവേഷകര്‍ പറയുന്നു.
എത്രസമയം സ്‌ക്രീനിനുമുന്നില്‍ ചെലവിടുന്നു എന്നതിനെ ആശ്രയിച്ചാകും കുട്ടികളുടെ മാനസിക, ശാരീരിക ആരരോഗ്യ വികാസം നടക്കുക. ടിവിയുടെയും സ്മാര്‍ട്ട്ഫോണുകളുടെയും മുന്നില്‍ ചെലവിടുന്ന സമയം കുറയ്ക്കുകയാണ് അതിനുള്ള പോംവഴി. കുട്ടികളുടെ ആരോഗ്യം രൂപപ്പെടുത്തുന്നതിന് അടിസ്ഥാനപരമായ ആവശ്യം കളിയും ഉറക്കവുമാണ്. സ്‌ക്രീനിനുമുന്നില്‍ അവര്‍ കൂടുതല്‍ സമയം ചെലവിടുമ്പോള്‍ നഷ്ടമാകുന്നത് കളിക്കും ഉറക്കത്തിനുമുള്ള സമയമാണ്.
അഞ്ചുവയസ്സില്‍ത്താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം ടിവി കാണാനോ ഫോണില്‍ കളിക്കാനോ കൊടുക്കാവുന്ന സമയം പരമാവധി അരമണിക്കൂര്‍ മാത്രമാണെന്നും ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. കുട്ടികളെ കൂടുതല്‍ സമയം സ്‌ക്രീനിന് മുന്നില്‍ ചെലവിടാന്‍ അനുവദിക്കുന്ന 2400-ഓളം കുടുംബങ്ങള്‍ പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പിയൂഷ്് മന്ധാനെ പറഞ്ഞു.
കുട്ടികള്‍ക്ക് ഉറക്കത്തിലൂടെയും മറ്റും ലഭിക്കേണ്ട ശരിയായ ആരോഗ്യം ഇതിലൂടെ ഇല്ലാതാകുന്നുണ്ട്. അതവരുടെ ഏകാഗ്രതയെയും ബുദ്ധി ശക്തിയെയും പഠനമികവിനെയും ബാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉറക്കക്കുറവ് സ്ഥിരമാകുന്നതോടെ, തലച്ചോറിന്റെ വികാസത്തെ ബാധിക്കുമെന്ന മുന്‍കാല പഠനങ്ങളെ ശരിവെക്കുന്നതാണ് ഈ കണ്ടെത്തലുകളും. എന്നാല്‍, സ്‌ക്രീനിന് മുന്നില്‍ ചെലവിടുന്ന സമയവും സ്വഭാവ രൂപീകരണവും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ ഗവേഷകര്‍ക്കായിട്ടില്ലെന്ന് മറുവാദവും ഉയരുന്നുണ്ട്.
ഒറ്റാവയിലെ സിഎച്ച്ഇഒ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും സമാനമായൊരു ഗവേഷണം മുമ്പ് നടത്തിയിരുന്നു. ദിവസം രണ്ടുമണിക്കൂറില്‍ക്കൂടുതല്‍ ടിവി കാണുന്ന എട്ടിനും പതിനൊന്നിനും മധ്യേ പ്രായമുള്ള കുട്ടികളുടെ തലച്ചോറിന്റെ വികാസം അങ്ങനെയല്ലാത്തവരുടേതിനെക്കാള്‍ മോശമായിരിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. പുസ്തകം വായിക്കുമ്പോള്‍ തലച്ചോറിനുണ്ടാകുന്ന വികാസംപോലെ ഗെയിമിലേര്‍പ്പെടുമ്പോഴോ വീഡിയോ കാണുമ്പോഴോ ലഭിക്കുകയി്െല്ലന്നും അവര്‍ കണ്ടെത്തിയിരുന്നു.
Your comment?