ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ പേരാമ്പ്ര ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
പേരാമ്പ്ര: സ്വര്‍ണ്ണാഭരണ രംഗത്ത് 156 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഹണിറോസ് നിര്‍വ്വഹിച്ചു. ഗ്രൂപ്പ് പി.ആര്‍.ഒ. വി.കെ. ശ്രീരാമന്, എ.സി. സതി (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്), ഗംഗാധരന് നമ്പ്യാര്‍ (വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), എന്. പത്മജ (പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്), എ.എം. രാമചന്ദ്രന് മാസ്റ്റര് (വൈസ് പ്രസിഡണ്ട്, കായണ്ണ ഗ്രാമ പഞ്ചായത്ത്), ശ്രീധരന് (വാര്ഡ് മെമ്പര്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), യൂസഫ് കെ.പി. (വാര്ഡ് മെമ്പര്, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്), കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു, സെക്രട്ടറി സി.കെ. ചന്ദ്രന്‍ , ബി.ജെ.പി ജില്ലാക്കമ്മിറ്റി അംഗം കെ.എം. ബാലകൃഷ്ണന്‍്, ഐ.യു. എം. എല്‍ മണ്ഡലം സെക്രട്ടറി ടി.പി. മുഹമ്മദ് തുടങ്ങിയവര് സംബന്ധിച്ചു. ചടങ്ങില് നിര്ദ്ധനരോഗികള്ക്കുള്ള ധനസഹായം വിതരണം ചെയ്യുകയുണ്ടായി.
ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്ക്ക് 50% വരെ ഡിസ്‌ക്കൗണ്ടും സ്വര്ണ്ണാഭരണങ്ങള് 3% മുതല് പണിക്കൂലിയിലും ലഭിക്കുന്നു. സ്വന്തമായ് ആഭരണനിര്മ്മാണശാലകള് ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള് ചെമ്മണൂര്‍ ഇന്റര്‌നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്ക്ക് ലഭിക്കുന്നു. വിവാഹ പാര്ട്ടികള്ക്ക് സൗജന്യ വാഹന സൗകര്യമടക്കം അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് മാര്ക്കറ്റിംഗ് ജനറല് മാനേജര്‍ അനില് സി.പി. അറിയിച്ചു. കൂടാതെ ഷോറൂമില്‍ നിന്ന് 10 പവന് സ്വര്ണ്ണാഭരണമോ, 1 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണമോ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള് ഗ്രൂപ്പിന്റെ ഓക്‌സിജന് റിസോര്ട്ടില് രണ്ട് പേര്ക്ക് രണ്ട് ദിവസത്തെ സൗജന്യതാമസം നല്കുന്നതാണെന്നും, ഉദ്ഘാടനത്തോടനുബന്ധിച്ച് ഏപ്രില് 13 വരെ എഷ്യന് ബുക്ക് ഓഫ് റെക്കോര്ഡ്‌സില് ഇടം നേടിയ 3.5 കോടി വിലയും 10 കിലോഗ്രാം ഭാരവുമുള്ള മനോഹരമായ ഗോള്ഡ് ഫ്രോക്കിന്റെ പ്രദര്ശനം ഉണ്ടായിരിക്കുന്നതാണ്.
Your comment?