സിവില്‍ സര്‍വീസ് വിജയികളില്‍ ആദിവാസി യുവതി ശ്രീധന്യയും: കയ്യില്‍ ബാന്‍ഡേജുമായി വിജയാഘോഷം
വയനാട് :ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം ശ്രീധന്യ സുരേഷ് (26) എന്ന പേരിലൂടെ കേരളം ഓര്‍ത്തുവയ്ക്കും. 410 ാം റാങ്കിലൂടെ, സിവില്‍ സര്‍വീസ് പട്ടികയിലെത്തിയ ആദിവാസി യുവതി. ഐഎഎസ് ഉറപ്പാക്കാനായാല്‍ വയനാട് ജില്ലയില്‍നിന്നുള്ള ആദ്യ വ്യക്തിയായേക്കും.
കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയ്ക്കു തന്റെ രണ്ടാം പരിശ്രമത്തിലാണ് ഐതിഹാസിക നേട്ടം കരസ്ഥമാക്കാനായത്. പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്നാണു ശ്രീധന്യ രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനെത്തുന്നത്. മുന്‍വര്‍ഷങ്ങളിലെ സിവില്‍ സര്‍വീസ് നിയമന രീതി അനുസരിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍ 410 ാം റാങ്കിനും ഐഎഎസ് കിട്ടാനാണു സാധ്യത.
കൂലിപ്പണിക്കാരായ അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും മകളെ സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് അയയ്ക്കാന്‍ പോലും പണമുണ്ടായിരുന്നില്ല. ഒടുവില്‍ സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയ 40,000 രൂപയുമായാണു ശ്രീധന്യ ഡല്‍ഹിയിലെത്തിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാനുള്ള സാമ്പത്തിക ശേഷി പോലും തങ്ങള്‍ക്കില്ലായിരുന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു.
കയ്യില്‍ ബാന്‍ഡേജുമായി വിജയാഘോഷം
പൊഴുതന ശ്രീധന്യയുടെ ഇടിഞ്ഞുവീഴാറായ കൂരയില്‍ വയറിങ് പോലും ശരിയാക്കിയിട്ടില്ല. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് ലാപ്‌ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ശ്രീധന്യ കൈയ്ക്കു ഷോക്കേറ്റു തെറിച്ചുവീണു. പൊട്ടലേറ്റ ഇടതുകയ്യില്‍ ബാന്‍ഡേജുമായാണു ശ്രീധന്യ കൂട്ടുകാരുമായി തിരുവനന്തപുരത്തു വിജയമധുരം പങ്കിട്ടത്.
I congratulate all Keralites who cleared #CivilServicesExam2019. A special word of congratulations to #SreedhanyaSuresh (Rank410), of Pozhuthana in #Wayanad. She's the first from Kurichya (tribal) community in Wayanad to clear the exams with such flying colours #CivilServices pic.twitter.com/VRWxhj9C2m
— Kerala Governor (@KeralaGovernor) April 5, 2019
Your comment?