ഓമല്ലൂര്‍: കടുത്ത ചൂടിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസിനുള്ളില്‍ ഫ്ളോര്‍ ടൈല്‍സ് പൊട്ടിത്തെറിച്ചു. രാവിലെ 10 മണിയോടെയാണ് സംഭവം. പോസ്റ്റ്മിസ്ട്രസ് ഇരിക്കുന്ന കസേരയുടെ തൊട്ടടുത്താണ് ടൈല്‍സ് ഇളകിയത്. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. പകലും രാത്രിയും ജനല്‍ തുറക്കാറില്ല. ഇതു കാരണം ചൂട് മുറിക്കുള്ളില്‍ കെട്ടി നില്‍ക്കുകയാണ്. ടൈല്‍ പൊട്ടാന്‍ കാരണമായത് ഇതാണെന്ന് സംശയിക്കുന്നു. വലിയ ശബ്ദത്തോടെയാണ് ടൈല്‍ ഇളകി മാറിയത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?