പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പത്താം ക്ലാസുകാരി പതിനെട്ടുവയസ്സുള്ള കാമുകന് ഒപ്പം ഒളിച്ചോടി; കാമുകന്റെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസിനെ “വെട്ടിലാക്കി ” പെൺകുട്ടി ഇറങ്ങി ഓടി; കനത്ത മഴ തുടരുന്നതിനിടെ പെൺകുട്ടിയെ കണ്ടെത്താൻ വൻ പോലീസ് സന്നാഹം

Editor

അടൂര്‍: ഇന്ന് അവസാന പരീക്ഷയും പൂര്‍ത്തിയായതിന് പിന്നാലെ 10-ാം ക്ലാസുകാരി തൊഴില്‍രഹിതനായ കാമുകനൊപ്പം നാടുവിട്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കാമുകന്റെ വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ കാണാനില്ല. കനത്ത മഴയ്ക്കിടെ രാത്രി വൈകിയും പൊലീസ് മൂന്നു സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാര്‍ തെരച്ചില്‍ തുടരുകയാണ്. കൂടല്‍ നെടുമണ്‍കാവ് സ്വദേശിയായ പെണ്‍കുട്ടിയാണ് കടമ്പനാട് നെല്ലിമുകളിന് സമീപമുളള കാമുകനൊപ്പം ഇന്ന് വൈകിട്ട് ഒളിച്ചോടിയത്.

പരീക്ഷ കഴിഞ്ഞ് സമയം ഏറെയായിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കൂടല്‍ പൊലീസില്‍ പരാതിപ്പെട്ടു. മൊബൈല്‍ ഫോണുമായിട്ടാണ് പെണ്‍കുട്ടി പരീക്ഷയ്ക്ക് പോയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കടമ്പനാട് നെല്ലിമുകള്‍ ആണെന്ന മനസിലാക്കിയ കൂടല്‍ പൊലീസ് അവിടെ എത്തി. ഏനാത്ത് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആണ് ഈ പ്രദേശമെന്നതിനാല്‍ അവരുടെ സഹായവും തേടി. കാമുകന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടതോടെ കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടി ക്രമം ആരംഭിച്ചു.

ഇതിനിടെയാണ് പെണ്‍കുട്ടി ഇറങ്ങി ഓടിയത്. പോകുന്ന പോക്കില്‍ ഫോണിന്റെ സിംകാര്‍ഡ് ഊരി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെ രാത്രി വന്നു. കനത്ത മഴയും ആരംഭിച്ചു. ഓടിപ്പോയ പെണ്‍കുട്ടിയെ തെരഞ്ഞ് പൊലീസ് വശം കെട്ടു. അടൂര്‍ സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരും തെരച്ചിലിന് ഒപ്പം കൂടിയിട്ടുണ്ട്. പ്ലസ് ടു തോറ്റ് അത്യാവശ്യം തരികിടകളുമായി നടക്കുന്ന പതിനെട്ടുകാരനാണ് കാമുകന്‍. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. ഈ റിപ്പോര്‍ട്ട് തയാറാക്കുന്ന സമയവും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അനാഥാലയത്തിലെ രോഗിക്ക് ചികിത്സ നിഷേധിച്ചു: സര്‍ജറി വിഭാഗം ഡോക്ടര്‍ മോശമായി പെരുമാറിയെന്ന്

കുട്ടികളെ പീഡിപ്പിച്ച സംഭവം: ഹൈക്കോടതി കേസെടുത്തു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ