അനാഥാലയത്തിലെ രോഗിക്ക് ചികിത്സ നിഷേധിച്ചു: സര്‍ജറി വിഭാഗം ഡോക്ടര്‍ മോശമായി പെരുമാറിയെന്ന്
അടൂര്‍: അനാഥാലയത്തിലെ രോഗിക്ക് ചികിത്സ നിഷേധിച്ചതായി ജില്ലാ കളക്ടര്‍ക്ക് പരാതി. അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തിലെ അന്തേവാസിയായ അരുണന്റെ ചികിത്സയാണ് അടൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി അധികൃതര്‍ നിക്ഷേധിച്ചത്. സാധാരണ അനാഥാലയത്തിലെ രോഗികള്‍ക്ക് ഇവിടെ സൗജന്യ ചികിത്സ ലഭ്യമായിരുന്നതാണ്. ഇതിനായി സൗജന്യചികിത്സ ലഭ്യമാകേണ്ടവരുടെ വിവരങ്ങള്‍ കത്തു മുഖേന മുന്‍പ് ആശുപത്രി അധികൃതര്‍ക്ക് മഹാത്മ കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ നിലവിലുള്ള സൂപ്രണ്ട് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ച അന്തേവാസിയെ ചികിത്സിക്കാന്‍ പണമടച്ചാല്‍ ആവശ്യമായത് ചെയ്യാമെന്നാണ് അറിയിച്ചത്. തുടര്‍ന്ന് അന്തേവാസിയെ പ്രാരംഭ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ സര്‍ജറി വിഭാഗം ഡോക്ടര്‍ മഹാത്മയുടെ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. ചികിത്സ നിഷേധിച്ചതിലും പ്രവര്‍ത്തകയോട് മോശമായി സംസാരിച്ചതിനും മഹാത്മജന സേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
Your comment?