5:32 pm - Tuesday November 24, 9057

ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവർ ബോട്ട് ഹാൻഡിലിംഗ് സർട്ടിഫിക്കറ്റ്

Editor

കൊച്ചി: മികച്ച സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ്മാനും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണൂരിന് അന്താരാഷ്ട്ര പവര്‍ ബോട്ട് ഹാന്‍ഡ്ലിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. കൊച്ചി ബോള്‍ഗാട്ടിയിലെ ഇന്റര്‍നാഷനല്‍ മറീനയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) പി. എസ്. ഗോപിനാഥില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

കേന്ദ്ര സ്പോര്‍ട്സ്, യുവജനക്ഷേമ വകുപ്പിനു കീഴിലുള്ള യാട്ടിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (വൈഎഐ) അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷന് ആവശ്യമായ പരിശീലനം വൈഎഐയുടെ അക്രെഡിറ്റേഷനുള്ള കേരള വാട്ടര്‍സ്പോര്‍ട്സ് ആന്‍ഡ് സെയിലിംഗ് ഓര്‍ഗനൈസേഷനാണ് (കെഡബ്ല്യുഎസ്ഒ) നല്‍കി വരുന്നത്.

നിലവില്‍ രാജ്യമൊട്ടാകെ വൈഎഐയ്ക്കുള്ള പത്ത് അംഗീകൃത കേന്ദ്രങ്ങളില്‍ കേരളത്തിലെ ഏക കേന്ദ്രമാണ് കെഡബ്ല്യുഎസ്.ഒയുടേത്. രാജ്യത്ത് അന്താരാഷ്ട്ര സാധുതയുള്ള പവര്‍ ബോട്ട് ഹാന്‍ഡ്ലിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ നാവികസേനാ മേധാവി തലവനായുള്ള വൈഎഐയ്ക്കു മാത്രമേ അധികാരമുള്ളു.

ഉള്‍നാടന്‍ ജലാശയങ്ങളിലും കായലുകളിലും മാത്രമല്ല കടലിലും ലോകത്തെവിടെ വേണമെങ്കിലും പവര്‍ ബോട്ടുകള്‍ ഓടിയ്ക്കാനുള്ള അനുമതിയാണ് ഈ സര്‍ട്ടിഫിക്കേഷനിലൂടെ ലഭിക്കുന്നത്. ചടങ്ങില്‍ കെ.ഡബ്ല്യുഎസ്.ഒ പ്രസിഡണ്ട് കമാന്‍ഡര്‍ (റിട്ട.) ജോസ് വര്‍ഗ്ഗീസ്, മുഖ്യ പരിശീലകനും ക്യാപ്റ്റന്‍ ഓഫ് ബോട്സുമായ ജോളി തോമസ് എന്നിവര്‍ സംബന്ധിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സ്വന്തം ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയുമായി റെയില്‍വെ

എന്തുകൊണ്ടാണ് സൂപ്പര്‍ മാര്‍ക്കറ്റിന് ‘ലുലു’ എന്ന പേരിട്ടത്.! രഹസ്യം വെളിപ്പെടുത്തി ശതകോടീശ്വരന്‍ എം.എ യൂസഫലി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ