കുണ്ടോംവെട്ടത്ത് മലനട ഡി. എല്‍. സി. ടെലഫോണ്‍ എക്‌സ്‌ചേഞ്ച് 30 മുതല്‍ പ്രവര്‍ത്തനമില്ല: 15 വര്‍ഷം മുന്‍പാണ് എസ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്
കടമ്പനാട് : കുണ്ടോംവെട്ടത്ത് മലനട ഡി.എല്‍.സി. ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നിര്‍ത്തലാക്കുന്നു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്‌ചേഞ്ച് മാര്‍ച്ച് 30നാണ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്. കെട്ടിട ഉടമ തന്റെ പുതിയ വീട് നിര്‍മ്മിക്കാന്‍ വേണ്ടിയാണ് കെട്ടിടം പൊളിക്കുന്നത്. അതിനാല്‍ ഇവിടെനിന്നും എക്‌സ്‌ചേഞ്ച് മാറ്റണമെന്ന് രേഖാമൂലം ബി. എസ്. എന്‍. എല്‍. അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒപ്റ്റിക്കല്‍ കേബില്‍ ആയതിനാല്‍ ഇവിടെനിന്നും നൂറ് മീറ്ററില്‍ കൂടുതലായി എക്‌സ്‌ചേഞ്ച് മാറ്റുവാന്‍ ആവില്ലെന്നാണ് ബി. എ്‌സ് എന്‍. എല്‍. അധികൃതര്‍ പറയുന്നത്. സമീപത്ത് നിരവധികെട്ടിടങ്ങള്‍ ഉണ്ടെങ്കിലും ആരും ബി. എസ്. എന്‍. എല്ലിന് നല്‍കാന്‍ തയ്യാറല്ല. 15 വര്‍ഷം മുന്‍പാണ് ഈ എസ്‌ചേഞ്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യം 286 കണക്ഷനുണ്ടായിരുന്ന എക്‌സ്‌ചേഞ്ചില്‍ ഇപ്പോള്‍ നൂറ് ടെലിഫോണ്‍ കണക്ഷനുകളും 30 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ആണ് ഉള്ളത്. എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ഈ കണക്ഷനുകള്‍ കടമ്പനാട് എക്‌സ്‌ചേഞ്ചുമായി ബന്ധിപ്പിക്കുവാനാണ് ബി. എസ്. എന്‍. എല്‍. അധികൃതരുടെ തീരുമാനം. ഇതോടെ നിലവിലുള്ള നമ്പരുകളും മാറും . ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ക്ക് കേബില്‍ ടി. വി. യുടെ ഒപ്ടിക്കല്‍ ഫൈബര്‍വഴി കണക്ഷന്‍ നല്‍കും. കിളിവയല്‍, മുടിപ്പുര, തുവയൂര്‍ എന്നിവിടങ്ങളിലാണ് ഇതിനോടൊപ്പമുള്ള ഡി. എല്‍. സി എകസ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്.
Your comment?