ഐവര്‍കാല :കാലപഴക്കമേറിയ ഉപയോഗശൂന്യമായ ജലസംഭരണി അപകട സംഭരണിയാകുന്നു നിലയ്ക്കല്‍ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ ജലസംഭരണിയാണ് സമീപവാസികള്‍ക്ക് ഭീഷണി.
കോണ്‍ക്രീറ്റ് കൊണ്ടുനിര്‍മിച്ച ഇതിന്റെ മൂന്നു തൂണുകളും ദ്രവിച്ച നിലയില്‍ ആണ്. ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് സമീപവാസികള്‍ പറഞ്ഞു.
സമീപത്തായി ഒട്ടേറെ കുടുംബങ്ങള്‍ താമസം ഉണ്ട്. സംഭരണിയുടെ തൊട്ടുമുന്‍പിലെ റോഡിലൂടെ നിത്യേന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്നു.
ജലസംഭരണിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റി മുന്‍പാകെ നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇത് പുനര്‍നി്ര്‍മിക്കുകയോ പൊളിച്ചുനീക്കുകയോ ചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് കുന്നത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ബിജുലാല്‍ നിലയ്ക്കല്‍ പറഞ്ഞു
Your comment?