അടൂരില്‍ ബസ്സ് കയറി ബൈക്ക് യാത്രികക്ക് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച മുന്‍ നഗരസഭാ ചെയര്‍മാന്‍ ബാബു ദിവാകരന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം
അടൂര്‍: ബസ് കയറി ബൈക്ക് യാത്രിക ദാരുണമായി മരിച്ചു.മരുതിമൂട് പള്ളിയിലേക്ക് പോകും വഴിയാണ് ദുരന്തം.റോഡിലെ കുഴികളില്‍ അകപ്പെട്ട് തെറിച്ച് വീണ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അടൂര്‍മരിയ ആശുപത്രിയ്ക്കു സമീപമായിരുന്നു ഈ ദുരന്തം.കുണ്ടറ കേരളപുരം ലിജോ കോട്ടേജില്‍ ലില്ലി ലോറന്‍സാണ് (55) മരിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും കെ.പി റോഡ് ഉപരോധിച്ചു.
സംഭവസ്ഥലതെത്തിയ അടൂര്‍ സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിയിലേക്കും നീങ്ങി.റോഡ് ഉപരോധത്തില്‍ പങ്കെടുത്ത ഡിസിസിജന:സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ എസ്.ബിനുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ നഗരസഭാ മുന്‍ ചെയര്‍മാനും ഡിസിസി ജന:സെക്രട്ടറിയുമായ ബാബു ദിവാകരന്‍ തടഞ്ഞതോടെ വാഹനത്തിനടുത്തേക്ക് ഓടിയെത്തിയ സിഐ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. ബാബു ദിവാകരനെ സ്റ്റേഷനിലേക്ക് കൊണ്ടു പേകാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രവര്‍ത്തക പ്രതിഷേധത്തെ തുടര്‍ന്ന് നടന്നില്ല.
പോലീസും – നേതാക്കളും തമ്മില്‍ വാക്ക്‌പോര് മണിക്കൂറുകളോളം നീണ്ടുനിന്നു.
എന്നാല്‍ കെ.പി റോഡില്‍ വീട്ടമ്മയുടെ ദാരുണ അന്ത്യത്തിന് ഇട വരുത്തിയ സംഭവത്തെ കുറിച്ച് ഉടന്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പരാതി നല്‍കി .വീട്ടമ്മയെ ഇടിച്ചിട്ടു പോയ ബസിലെ ഡ്രൈവറെ പിടിക്കാതെ പിഡബ്ല്യുഡി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിക്കുവാനും ,അറസ്റ്റ് ചെയ്യാനുമാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചെയ്തതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി .സ്ഥലമാറ്റമായ ഈ ഉദ്യോഗസ്ഥന്‍ DCC ജനറല്‍ സെക്രട്ടറി ബാബുദിവാകരനെ കയ്യേറ്റം ചെയ്തതും .എസ് .ബിനുവിനെ അറസ്റ്റ് ചെയ്തതും സിപിഎം നേതാക്കളുടെ പ്രീണനത്തിനാണ് .
മൂന്നു മാസമായി കെപിറോഡില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്നു നടിക്കുന്ന സ്ഥലം എംഎല്‍എ
യുടെ യും സിപിഎം ന്റെയും നടപടിയില്‍ ജനരോഷമുയരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍
അഭ്യര്‍ത്ഥിച്ചു
ഉപരോധ സമരത്തിന് നേതാക്കളായ തോപ്പില്‍ ഗോപകുമാര്‍, മണ്ണടി പരമേശ്വരന്‍, ഉമ്മന്‍ തോമസ്, അഡ്വ.ബിജു വര്‍ഗ്ഗീസ്, ഷിബു ചിറക്കരോട്ട്, ഡി. ശശികുമാര്‍, ഇ.എ ലത്തീഫ്, നിസാര്‍ കാവിളയില്‍ എം.അലാവുദ്ദീന്‍, നിരപ്പില്‍ ബുഷ്‌റ, നന്ദു ഹരി, അംജിത് എന്നിവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/adoorvartha/videos/1264442863709521/
Your comment?