കേരളത്തിലെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമിക ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ചെറുവാഹനങ്ങള്‍ക്ക് പുറമെ, കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക് വാഹനങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാം കെ.എസ്.ആര്‍.ടി.സി ബസുകളും ഇലക്ട്രിക്കിലേക്ക് മാറുമെന്നും ധനമന്ത്രി അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഇത് വൈകാതെ തന്നെ നിരത്തുകളില്‍ എത്തിത്തുടങ്ങും.
Your comment?