
ജനപ്രിയ സ്മാര്‍ട്ഫോണ്‍ ഗെയിമായ പബ്ജിയുടെ 0.11.0 ബീറ്റാ പതിപ്പ് ടെന്‍സെന്റ് ഗെയിംസ് പുറത്തിറക്കി. പബ്ജി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന സോംബി മോഡ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ബീറ്റാ പതിപ്പിലുണ്ട്. കാപ്കോമിന്റെ റെസിഡന്റ് ഈവിള്‍ 2 എന്ന സര്‍വൈവല്‍ ഗെയിമുമായി സഹകരിച്ചാണ് പബ്ജിയില്‍ സോംബി മോഡ് കൊണ്ടുവന്നിരിക്കുന്നത്.’സണ്‍സെറ്റ്’ എന്നാണ് സോംബി മോഡിന്റെ പേര്. പബ്ജിയിലെ ഇറാംഗല്‍ മാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ മോഡ് ലഭിക്കുക. സണ്‍സെറ്റ് മോഡില്‍ എണ്ണമറ്റ സോംബികളെയാണ് കളിക്കാര്‍ക്ക് നേരിടേണ്ടി വരിക. റസിഡന്റ് ഈവിളിലെ ബോസുമാരും സോംബികളും പബ്ജിയിലും ഉണ്ടാവും. റസിഡന്റ് ഈവിള്‍ ബോസിനെ വകവരുത്തുന്നതിലൂടെ കളിക്കാര്‍ക്ക് ഗെയിമില്‍ അതിജീവിക്കാനുള്ള വിഭവങ്ങള്‍ ലഭിക്കും.
ബീറ്റാപതിപ്പിലെ വികെന്റി മാപ്പില്‍ പുതിയ മൂണ്‍ലൈറ്റ് മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സാന്‍ഹോക്കില്‍ ക്വിക്ക് മാച്ച് ആര്‍ക്കേഡ് മോഡും പിസി പതിപ്പില്‍ നിന്നുള്ള ചില ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ വലിയ സ്വീകാര്യത നേടിയ സ്മാര്‍ട്ഫോണ്‍ ഗെയിം ആണ് പ്ലെയര്‍ അണ്‍നൗണ്‍സ് ബാറ്റില്‍ ഗ്രൗണ്ട് എന്ന പബ്ജി. പുതിയ പശ്ചാത്തലങ്ങള്‍ അവതരിപ്പിച്ചും ആയുധങ്ങളും വസ്ത്രങ്ങളും അടക്കം പലവിധ പുതുമകളും കൊണ്ടുവന്ന് ആളുകളെ പിടിച്ചിരുത്താന്‍ പബ്ജിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നുണ്ട്.
Your comment?