ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശനത്തോടെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ചിത്രം മാറുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് പ്രിയങ്കയുടെ വരവെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്കക്ക് നല്‍കുക വഴി ശക്തമായ സന്ദേശം
എന്നാല്‍ പ്രിയങ്കയുടെ നിയമനത്തിലൂടെ രാഹുല്‍ ഗാന്ധി പരാജയമാണെന്ന് കോണ്‍ഗ്രസ് സമ്മതിക്കുകയാണെന്ന പ്രതികരണമായി ബി.ജെ.പി രംഗത്തെത്തി. കുടുംബവാഴ്ചയുടെ തുടര്‍ച്ചയാണ് ഈ നിയമനമെന്നും ബി.ജെ.പി പ്രതികരിച്ചു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പ്രിയങ്കാ ഗാന്ധി രംഗപ്രവേശനം ചെയ്യുന്നത് ബി.ജെ.പിയെ പരിഭ്രാന്തരാക്കിയിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി അമേത്തിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.1999-ല്‍ സോണിയാ ഗാന്ധിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച പ്രിയങ്ക ഗാന്ധി സജീവ പ്രവര്‍ത്തകയാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളില്‍ ഉത്തര്‍പ്രദേശ് എത്രത്തോളം നിര്‍ണ്ണായകമാണെന്ന് പ്രിയങ്കയുടെ നിയമനം ചൂണ്ടിക്കാട്ടുന്നു.
ലോക്സഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ കഴിഞ്ഞ തവണ 2 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. യു. പിയിലെ കിഴക്കന്‍ മേഖലകളുടെ ചുമതല നല്‍കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സ്വാധീന മേഖലകളിലേക്ക് കടന്നുകയറി വെല്ലുവിളി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്. യു.പിയിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പ്രിയങ്ക നേരത്തെ തന്നെ ഇടപെടുന്നുണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി ഭാരവാഹിയായി പ്രിയങ്കയുടെ വരവ് യു. പിയില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുമെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ശുക്ല പറഞ്ഞു.
Your comment?