തിരുവനന്തപുരം: ബിജെപിയുമായുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആര്‍എസ്പി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഇതിന് തെളിവാണെന്നും കോടിയേരി ആരോപിച്ചു.
യുഡിഎഫ് ഇതുവരെ എവിടേയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് ബിജെപിയും ആര്‍എസ്പിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. പ്രേമചന്ദ്രന് ബിജെപിയുമായി ധാരണയുണ്ടെന്നും കോടിയേരി പറഞ്ഞു.
അതേ സമയം യുഡിഎഫുമായി ആലോചിച്ച് തന്നെയാണ് ആര്‍എസ്പി കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. കോടിയേരി ബാലകൃഷ്ണന്‍ അതിനെ വളച്ചൊടിക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
Your comment?