പള്ളിക്കലില്‍ വീണ്ടും മണ്ണെടുപ്പ്: അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ‘മിന്നല്‍ ‘പരിശോധന
പള്ളിക്കല്‍: പള്ളിക്കലിലെ അനധികൃത മണ്ണെടുപ്പ് കേന്ദ്രങ്ങളില്‍ റവന്യൂവകുപ്പും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ഒരിടവേളക്ക് ശേഷം പള്ളിക്കലില്‍ മണ്ണെടുപ്പ് വീണ്ടും സജീവമാകുന്നു എന്ന വ്യാപകമായ പരാതിയെതുടര്‍ന്നാണ് പരിശോധന നടത്തിയത്. അടൂര്‍ ആര്‍ ഡി ഒ എം എ റഹീം, പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി, തഹസീല്‍ദാര്‍ കെ ഓമനകുട്ടന്‍ എന്നിവരാണ് പരിശോധനക്കെത്തിയത്. മുണ്ടപള്ളി, പാറകൂട്ടം, ചാങ്ങേലില്‍ കൊക്കാട്ട് ഭാഗം,എന്നിവിടങ്ങളിലായിരുന്നുപരിശോധന. ഇവിടങ്ങളില്‍ നിന്ന് അനധികൃതമായി മണ്ണെടുത്തുകൊണ്ടിരിക്കുകയാണ്. അര്‍ത്ഥരാത്രിമുതല്‍ വെളുപ്പിന് 6മണിവരെയാണ് കൂടുതലും മണ്ണെടുപ്പ്.
ശക്തമായ നടപടികളുമായി പഞ്ചായത്തും റവന്യുവകുപ്പും രംഗത്ത് വന്നതിനെതുടര്‍ന്ന് പള്ളിക്കലിലെ മണ്ണെടുപ്പിന് അല്‍പം ശമനം വന്നിരുന്നു. എന്നാല്‍ വീണ്ടും മണ്ണെടുപ്പ് ഇപ്പോള്‍ വ്യാപകമാകുകയാണ്. ഇളംപള്ളില്‍ ,പെരിങ്ങനാട്,തെങ്ങമം ഭാഗങ്ങളിലും ഇപ്പോള്‍ അനധികൃത മണ്ണെടുപ്പ് നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ റവന്യുവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പള്ളിക്കലില്‍ രാത്രിയിലും പകലും പരിശോധന നടത്തുമെന്ന് ആര്‍ ഡി ഒ എം എ റഹീം പറഞ്ഞു.
Your comment?