അടൂരിലും പഴകുളത്തും ബോംബേറ്, വിവിധയിടങ്ങളില്‍ അക്രമം; ക്രമസമാധാന നില തകര്‍ന്ന് അടൂര്‍: മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
അടൂര്‍: വ്യാഴാഴ്ച്ച ദിവസം മുതല്‍ അടൂര്‍ സാക്ഷ്യം വഹിച്ചത് അക്രമ പരമ്പരകള്‍ക്ക്.ആദ്യം കേട്ടത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഡി ബൈജു ഉള്‍പ്പടെയുള്ള നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ട വാര്‍ത്തയാണ്.തൊട്ടുപിന്നാലെ വെളളിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പാര്‍ഥസാരഥീ ക്ഷേത്രത്തിനു സമീപമുള്ള സ്‌കൈ മൊബൈല്‍സിലേക്ക് ബൈക്കിലെത്തിയ ഹെല്‍മറ്റ് ധാരി ബോംബെറിഞ്ഞത്.സ്ഥാപനത്തിലുണ്ടായിരുന്ന നാല് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു.
പിന്നാലെ അടൂരിന്റെ പരിസര പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളുമുണ്ടായി. വൈകിട്ട് ആറ് മണിയോടെ പഴകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ സലാമിന്റെ വീടിനു നേരെയും ബോംബേറുണ്ടായി.
തുടര്‍ന്ന് അടൂര്‍മൂന്നാളത്ത് സിപിഎം ഏരിയാ കമ്മറ്റി അംഗം പി. രവീന്ദ്രന്റെ വീടിനു നേരെയുംബോംബേറുണ്ടായി.
ഇതോടെ മൂന്ന് ബോംബേറാണ് വെള്ളിയാഴ്ച്ച ദിവസം ഉണ്ടായത്.
ഹര്‍ത്താലിനോടനുബന്ധിച്ച് തുടങ്ങിവെച്ച സംഘര്‍ഷങ്ങളാണ് അടൂരിന്റെ ക്രമസമാധാനനില തകര്‍ത്തിരിക്കുന്നത്.
അടൂര്‍, പന്തളം, കൊടുമണ്‍ എന്നിവിടങ്ങളില്‍ 3 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലില്‍ സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അക്രമിക്കുകയും, സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടികള്‍ കത്തിക്കുകയും ചെയ്തിരുന്നു
Your comment?