
പത്തനംതിട്ട:ഹര്‍ത്താലുമായി ബന്ധപ്പെട്ട് ക്രമസമാധാന പാലനത്തിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും എക്സിക്യുട്ടീവ് മജിസ്ട്രേട്ടുമാരെ നിയമിച്ചു. രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേട്ടുമാരും ക്രമസമാധാന പാലനത്തിനായി അതത് ആസ്ഥാനങ്ങളില്‍ ഉണ്ടാകുന്നതിന് നിര്‍ദേശം നല്‍കി.
ആവശ്യത്തിന് പോലീസ് സേനയെ എല്ലാ പ്രദേശങ്ങളിലും രാത്രി തന്നെ വിന്യസിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയോ, മറ്റ് വ്യാപാരി സംഘടനകളുടെയോ ആഭിമുഖ്യത്തിലോ, ഒറ്റയ്ക്കോ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പരിപൂര്‍ണ സുരക്ഷ ഒരുക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കി. വാഹന ഗതാഗതവും ജനജീവിതവും സാധാരണ നിലയില്‍ തുടരുന്നതിനാവശ്യമായ സമ്പൂര്‍ണ സംരക്ഷണം ഒരുക്കുന്നതിനും എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
Your comment?