അടൂര്‍: നവമാധ്യമങ്ങളില്‍ നിറയുന്ന സെല്‍ഫികളിലേക്ക് ആകര്‍ഷകമായ ചിത്രം എടുക്കുന്നതിനുള്ള നിരവധി പോയിന്റുകളാണ് അടൂര്‍ ഗ്രീന്‍വാലിയില്‍ നടക്കുന്ന ക്രിസ്മസ്-പുതുവത്സര കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. മധ്യകേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ, മഞ്ഞുവിതറിക്കിടക്കുന്ന സ്ഥലത്തെ പുല്‍ക്കൂടുകള്‍, ഒപ്പം പഴമയുടെ പൈതൃകം പേറുന്ന വാഹനങ്ങളുടെ വിപുലമായ ശേഖരം. ഇവിടെനിന്നെല്ലാം സെല്‍ഫി എടുക്കുന്നതിനാണ് ഇപ്പോള്‍ മേളയില്‍ വലിയ തിരക്ക്.
ഇതിനൊപ്പമാണ് രണ്ട് സ്ഥലത്തായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവവും. പുഷ്‌പോത്സവം തുടങ്ങിയ ദിവസംതന്നെ അദ്ഭുതകരമായി ജറപറ ചെടിയില്‍ സയാമീസ് പുഷ്പം ഉണ്ടായത് കാണുന്നതിനും ആള്‍ക്കാര്‍ ഏറെയുണ്ട്. ഗോസ്റ്റ് ഹൗസ്, അറുപതോളം വ്യാപാര സ്റ്റാളുകള്‍, വിശാലമായ ഫുഡ് കോര്‍ട്ട്, വിവിധതരം ഗെയിമുകള്‍, കലാസന്ധ്യകള്‍ എന്നിവയും പ്രത്യേകതയാണ്. അടൂര്‍ ഗ്രീന്‍വാലിയാണ് മുഖ്യ സംഘാടകര്‍. ജനുവരി ഒന്നുവരെയാണ് മേള. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ലത അധ്യക്ഷത വഹിച്ചു. കെ.ആര്‍.മോഹനചന്ദ്രന്‍, വി.എസ്.രമേശ്കുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, ഡി.സജി, പഴകുളം മധു, ഡി.കെ.ജോണ്‍, ഡി.ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
https://www.facebook.com/adoorvartha/videos/1221946287959179/
Your comment?